Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വിദേശ പരിശീലകരെ വലിയ കാര്യമാക്കേണ്ട', ദീപക് ചഹാറിനെ ചാപ്പല്‍ തഴഞ്ഞതിനെക്കുറിച്ച് പ്രസാദ്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഹീറോയായി മാറിയിരിക്കുകയാണ് ദീപക് ചഹാര്‍. എട്ടാമനായി ഇറങ്ങി പുറത്താവാതെ 69 റണ്‍സ് നേടിയാണ് ദീപക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓള്‍റൗണ്ട് മികവ് കാട്ടിയതോടെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് താരം നല്‍കിയത്. ഇപ്പോഴിതാ ദീപക് ചഹാറിനെ പണ്ട് ഗ്രേഗ് ചാപ്പല്‍ തഴഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്.

യുവതാരമായിരുന്നപ്പോള്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനിന്റെ കീഴില്‍ കളിക്കുന്നതിനായി ദീപക് ചഹാര്‍ ശ്രമിച്ചപ്പോഴാണ് ഉയരത്തിന്റെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രേഗ് ചാപ്പല്‍ അവനെ തഴഞ്ഞതെന്നാണ് പ്രസാദ് വെളിപ്പെടുത്തിയത്. വിദേശ പരിശീലകരെ അത്ര കാര്യമായി എടുക്കേണ്ടന്ന തരത്തിലാണ് പ്രസാദ് പ്രതികരിച്ചത്.

deepakchaharandgregchapal

'ഉയരത്തിന്റെ പേരില്‍ ഗ്രേഗ് ചാപ്പല്‍ ദീപക് ചഹാറിനെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് തഴഞ്ഞിരുന്നു. ഉയരത്തിന്റെ പേരിലായിരുന്നു ഇത്. ഇപ്പോഴവന്‍ തന്റെ മികവുകൊണ്ട് ഒറ്റക്ക് മത്സരം വിജയിപ്പിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം നിങ്ങളുടെ കഴിവില്‍ വിശ്വസിക്കാനും വിദേശ പരിശീലകര്‍ പറയുന്നത് കാര്യമായി എടുക്കേണ്ടെന്നുമാണ്'-പ്രസാദ് പറഞ്ഞു.

ഐപിഎല്ലിലൂടെ വളര്‍ന്നുവന്ന താരമാണ് ദീപക് ചഹാര്‍. സിഎസ്‌കെയില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ദീപക് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. ധോണിയുടെ വിശ്വസ്തനായ പവര്‍പ്ലേ ബൗളറാണ് ദീപക്. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള താരം ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

2005-2007ലാണ് ചാപ്പല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. എംഎസ് ധോണിയേയും ഇര്‍ഫാന്‍ പഠാനേയും വണ്‍ ഡൗണ്‍ ഇറക്കിയത് മുതല്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പരിശീലകനാണ് അദ്ദേഹം. എന്നാല്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയുമായി നിരവധി കാര്യങ്ങളില്‍ ചാപ്പലിന് അഭിപ്രായ ഭിന്നത ഉണ്ടായത് വലിയ വിവാദങ്ങളിലേക്കും നയിച്ചിരുന്നു.

എന്നാല്‍ ചാപ്പലിന്റെ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശ സമ്മാനിച്ചിരുന്നു. കഴിഞ്ഞിടെ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ചാപ്പല്‍ പരിശീലകനായതിന് ശേഷമാണ് ഇന്ത്യ പിന്തുടര്‍ന്ന് വലിയ ജയങ്ങള്‍ നേടാന്‍ തുടങ്ങിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചാപ്പലിന്റെ സമയത്താണ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

Story first published: Thursday, July 22, 2021, 13:07 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+