വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി, സച്ചിന്‍ ഇവരേക്കാള്‍ മികച്ച ക്യാപ്റ്റന്‍ അസ്ഹര്‍! കാരണം ചൂണ്ടിക്കാട്ടി വെങ്കടേഷ് പ്രസാദ്

മൂന്നു പേര്‍ക്കു കീഴിലും പേസര്‍ കളിച്ചിട്ടുണ്ട്

1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യ ഘടകങ്ങളിലൊരാളായിരുന്നു പേസര്‍ വെങ്കടേഷ് പ്രസാദ്. 1994 മുതല്‍ 2001 വരെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി തുടങ്ങിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ മികച്ച ക്യാപ്റ്റന്‍ അസ്ഹറായിരുന്നുവെന്നും താരങ്ങള്‍ക്കു ഒരുപാട് സ്വാതന്ത്ര്യം അദ്ദേഹം നല്‍കിയിരുന്നുവെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രസാദ്.

1

എനിക്കു വേണമെങ്കില്‍ വളരെ തന്ത്രപരമായി പ്രതികരിക്കാന്‍ കഴിയും. മൂന്നു പേരും അവരുടേതായ രീതിയില്‍ വ്യത്യസ്തരായിരുന്നുവെന്ന് എനിക്കു ഈസിയായി പറയാം. പക്ഷെ ഞാന്‍ അസ്ഹറിന്റെ കീഴില്‍ കളിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷവാനായിരുന്നത്. കാരണം ബൗളിങിനിടെ ബോള്‍ എറിഞ്ഞുതന്ന ശേഷം എങ്ങനെയുള്ള ഫീല്‍ഡിങ് ക്രമീകരണമാണ് നിങ്ങള്‍ക്കു വേണ്ടതെന്നു ചോദിച്ചിരുന്ന ക്യാപ്റ്റനായിരുന്നു അസ്ഹര്‍. ഞാന്‍ ഫീല്‍ഡിങ് ക്രമീകരണം നടത്തിയാല്‍ അതിന് അനുസരിച്ച് ബൗള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും എനിക്കുണ്ടായിരുന്നതായി പ്രസാദ് വിശദമാക്കി.

ഓസീസ് പര്യടനത്തോടെ കോലിയിലെ ക്യാപ്റ്റന്‍ ആകെ മാറി! വ്യത്യാസം ചൂണ്ടിക്കാട്ടി മുന്‍ താരംഓസീസ് പര്യടനത്തോടെ കോലിയിലെ ക്യാപ്റ്റന്‍ ആകെ മാറി! വ്യത്യാസം ചൂണ്ടിക്കാട്ടി മുന്‍ താരം

IPL 2021: ഈ അഞ്ച് പേരെ കരുതിയിരുന്നോളു, ഉടന്‍ തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാംIPL 2021: ഈ അഞ്ച് പേരെ കരുതിയിരുന്നോളു, ഉടന്‍ തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാം

സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കു കീഴില്‍ കളിച്ചിരുന്നപ്പോഴും തനിക്കു ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നു അദ്ദേഹം പറയുന്നു. പക്ഷെ ഇവരേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയ ക്യാപ്റ്റന്‍ അസ്ഹറാണെന്നും പ്രസാദ് വിലയിരുത്തി. അസ്ഹര്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് ഞാന്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ സച്ചിന്‍, ഗാംഗുലി എന്നിവരുമായി പിണക്കമൊന്നുമുണ്ടായിരുന്നില്ല. അവരുടെ ക്യാപ്റ്റന്‍സി ശൈലി അസ്ഹറിന്റേതു പോലെയായിരുന്നില്ല.

2

അസ്ഹര്‍ ഹൈദരാബാദുകാരനാണ്, ഞാനാവട്ടെ കര്‍ണാടകക്കാരനും. രണ്ടു സ്ഥലങ്ങളും തമ്മില്‍ വലിയ ദൂരമില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കു പരസ്പരം നന്നായി അറിയാമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഞാനും അസ്ഹറും വ്യത്യസ്ത ടീമുകളില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്, ചിലപ്പോള്‍ ഒരേ ടീമില്‍ ഒരുമിച്ചും കളിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ തമ്മിലുള്ള പരസ്പരധാരണയും അടുപ്പവുമെല്ലാം വളര്‍ത്തിയെടുത്തതെന്നും പ്രസാദ് വിശദീകരിക്കുന്നു.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും മുന്‍ ഇതിഹാസം സച്ചിനെയും കുറിച്ചും അദ്ദേഹം അഭിപ്രായം തുറന്നു പറയുകയും ചെയ്തു. രണ്ടു പേരും വ്യക്തിപരമായി വളരെ മിടുക്കരാണ്. സച്ചിന്‍ വളരെ സൗമ്യനാണെങ്കില്‍ വിരാട് വളരെ അഗ്രസീവാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയല്ല. കളിക്കളത്തില്‍ മാത്രമാണ് കോലി വളരെ അഗ്രസീവായി പെരുമാറാറുള്ളത്. എല്ലാ മല്‍സരത്തിലും വിജയിക്കണമെന്നും പെര്‍ഫോം ചെയ്യണമെന്നുമുള്ള അതിതായ ആഗ്രഹമാണ് കോലി ഈ തരത്തില്‍ അഗ്രസീവായി പെുമാറാനുള്ള കാരണമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

90കളില്‍ ജവഗല്‍ ശ്രീനാഥിനോടൊപ്പം മികച്ച പേസ് ബൗളിങ് കൂട്ടുകെട്ടുണ്ടാക്കാന്‍ പ്രസാദിനായിരുന്നു. ഏറെക്കാലം ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഈ ജോടികളായിരുന്നു ഇന്ത്യക്കു വേണ്ടി 33 ടെസ്റ്റുകളിലും 166 ഏകദിനങ്ങളിലും പ്രസാദ് കളിച്ചിട്ടുണ്ട്. യഥാക്രമം 96ഉം 196ഉം വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു. ടി20 ക്രിക്കറ്റ് ഇല്ലാതിരുന്ന ആ കാലത്ത് സ്ലോ ബോളുകള്‍ ഏറ്റവും നന്നായി പ്രയോഗിച്ചിരുന്ന പേസര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു പ്രസാദ്.

Story first published: Sunday, May 9, 2021, 16:01 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X