Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ വെങ്കടേഷ് പ്രസാദും; ഓര്‍മയുണ്ടോ ഈ ഫാസ്റ്റ് ബൗളറെ?

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കര്‍ണാടക ഫാസ്റ്റ് ബൗളര്‍ വെങ്കടേഷും രംഗത്ത്. ബുധനാഴ്ചയാണ് വെങ്കടേഷ് പ്രസാദ് ഇത് സംബന്ധിച്ച് ബി സി സി ഐക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യം പ്രസാദ് തന്നെയാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതും. നിലവില്‍ ബി സി സി ഐ ജൂനിയര്‍ സെലക്റ്റിങ് കമ്മിറ്റി ചെയര്‍മാനാണ് 46 കാരനായ വെങ്കടേഷ് പ്രസാദ്.

ഒരുകാലത്ത് ജവഗല്‍ ശ്രീനാഥിനൊപ്പം ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗിന്റെ കുന്തമുനയായിരുന്നു വെങ്കടേഷ് പ്രസാദ്. വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായിരുന്ന പ്രസാദ് പാകിസ്താനെതിരെ ലോകകപ്പുകളില്‍ എറിഞ്ഞ തകര്‍പ്പന്‍ സ്‌പെല്ലുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ പറ്റില്ല. ഇന്ത്യയുടെ ബൗളിംഗ് കോച്ചായി പ്രസാദ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായിരുന്നു പ്രസാദ്.

venkatesh-prasad-

ചീഫ് കോച്ചാക്കിയില്ലെങ്കില്‍ ബൗളിംഗ് കോച്ചാക്കിയാലും മതി എന്ന നിലപാടിലാണ് പ്രസാദ് എന്നാണ് അറിയുന്നത്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ച പരിചയവും പ്രസാദിന് ഉണ്ട്. ഉത്തര്‍ പ്രദേശ് രഞ്ജി ടീമിന്റെ ബൗളിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 33 ടെസ്റ്റില്‍ നിന്നും 96 വിക്കറ്റും 161 ഏകദിനത്തില്‍ നിന്നായി 196 വിക്കറ്റും പ്രസാദിന്റെ പേരിലുണ്ട്.

മുന്‍ ക്യാപ്റ്റന്‍മാരായ രവിശാസ്ത്രി, സന്ദീപ് പട്ടീല്‍ തുടങ്ങിയവരും പരിശീലക സ്ഥാനത്തേക്ക് ബി സി സി ഐയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ ആയിരുന്ന രവിശാസ്ത്രി ട്വന്റി 20 ലോകകപ്പോടെയാണ് സ്ഥാനമൊഴിഞ്ഞത്. മുന്‍ ക്യാപ്റ്റനും അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെയും ബി സി സി ഐ പരിഗണിക്കുന്നതായാണ് സൂചന.

Story first published: Thursday, June 9, 2016, 9:59 [IST]
Other articles published on Jun 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+