വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ ബമ്പര്‍ ചെക്ക്!, സൗത്താഫ്രിക്കയിലേക്കു ടിക്കറ്റും- ഇവര്‍ക്കു പുതുവര്‍ഷം ഇരട്ടസമ്മാനം

അഞ്ചു താരങ്ങളാണ് ലിസ്റ്റിലുള്ളത്

ചില യുവതാരങ്ങളെ സംബന്ധിച്ച് അടുത്ത കുറച്ചു ദിവസങ്ങള്‍ ജീവിതം തന്നെ മാറ്റി മറിക്കുന്നതായേക്കും. ഐപിഎല്ലിന്റെ മെഗാലേലവും സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുമെല്ലാം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാനിരിക്കുകയാണ്. സൗത്തിഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഈ മാസം 18നോ 19നോ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ചില യുവതാരങ്ങള്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്പരയിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ തിരഞ്ഞെടുക്കുകയെന്നു സെലക്ഷന്‍ കമ്മിറ്റി നേരത്തേ സൂചന നല്‍കിയിരുന്നു.

പുതുവര്‍ഷത്തില്‍ ഐപിഎല്ലില്‍ ബമ്പര്‍ ചെക്കും സൗത്താഫ്രിക്കന്‍ ടീമിലേക്കുള്ള വിളിയും ചില യുവതാരങ്ങളെ കാത്തിരിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് ഇതിനേക്കാള്‍ മികച്ചൊരു പുതുവര്‍ഷ സമ്മാനം ഇനി ലഭിക്കാനില്ല. ഇരട്ടസമ്മാനം പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്ന ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

 വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണോടെ തലവര തന്നെ മാറിയ ക്രിക്കറ്ററാണ് മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി സീസണിന്റെ രണ്ടാംപകുതിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും വെങ്കടേഷിനു അരങ്ങേറാന്‍ അവസരം നേടിക്കൊടുത്തിരുന്നു.
മെഗാ ലേലത്തിനു മുമ്പ് കെകെആര്‍ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാള്‍ കൂടിയാണ് വെങ്കടേഷ്. എട്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ പുതിയ ശമ്പളം. വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനായി നടത്തിയ മിന്നുന്ന പ്രകടനത്തോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും വെങ്കടേഷിനെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 69.80 ശരാശരിയില്‍ 349 റണ്‍സും എട്ടു വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

 റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

യുവ ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദ് കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോവുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും താരം സെഞ്ച്വറിയടിച്ചിരുന്നു. 150.75 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 603 റണ്‍സാണ് റുതുരാജ് വാരിക്കൂട്ടിയത്. 51 ബൗണ്ടറികളും 19 സിക്‌സറും താരം നേടുകയും ചെയ്തു.
ഇന്ത്യക്കു വേണ്ടി ടി20യില്‍ റുതുരാജ് ഈ വര്‍ഷം അരങ്ങേറിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടയോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഏകദിനത്തിലും താരം അരങ്ങേറുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി റണ്‍മഴ പെയ്യിച്ച് ഓറഞ്ച് ക്യാപ്പും റുതുരാജ് സ്വന്തമാക്കിയിരുന്നു. ഇതോടെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ സിഎസ്‌കെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആറു കോടി രൂപയ്ക്കാണ് റുതുരാജിനെ സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്.

 യുസ്വേന്ദ്ര ചാഹല്‍

യുസ്വേന്ദ്ര ചാഹല്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനയ്ക്കുവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് കാരണം. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 4.35 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് ചാഹല്‍ വീഴ്ത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ബിസിസിഐയ്ക്കു നേരെ ഉയര്‍ന്നിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തോടെ ഏകദിന ടീമില്‍ തിരിച്ചെത്തുന്നതിനൊപ്പം ഐപിഎല്‍ മെഗാ ലേലത്തില്‍ ചാഹലിനു കോടികള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ കൈവിട്ടിരുന്നു. 100ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള, 7.59 എന്ന മികച്ച ഇക്കോണമി റേറ്റുള്ള ചാഹലിനായി മെഗാ ലേലത്തില്‍ വന്‍ ഡിമാന്റുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ സീസണില്‍ ലഭിച്ച ശമ്പളമായ ആറു കോടിയില്‍ ക്കൂടുതല്‍ അദ്ദേഹത്തിനു ലഭിക്കാനും സാധ്യത കൂടുതലാണ്.

 കെഎസ് ഭരത്

കെഎസ് ഭരത്

ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്നു കെഎസ് ഭരത്. ആദ്യ ടെസ്റ്റില്‍ വൃധിമാന്‍ സാഹയ്ക്കു പരിക്കു കാരണം വിക്കറ്റ് കാക്കാന്‍ ലഭിക്കാതെ വന്നപ്പോള്‍ ഭരതിനു അവസരം ലഭിച്ചിരുന്നു. വിക്കറ്റിനു പിന്നില്‍ ചടുലമായ ചില ക്യാച്ചുകളിലൂടെയും മിന്നല്‍ സ്റ്റംപിങ്ിലൂടെയും ഭരത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിലലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ ആന്ധ്രയ്ക്കു വേണ്ടി ആദ്യത്തെ മന്നു കളികളില്‍ ബാറ്റിങില്‍ നിറംമങ്ങിയെങ്കിലും തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും 150ന് മുകളില്‍ ഭരത് അടിച്ചെടുത്തിരുന്നു. 161*, 156 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയിലേക്കു ബാക്കപ്പ് വിക്കറ്റ് കീപ്പറായി അദ്ദേഹത്തിനു നറു ക്കു വീണേക്കും. അതോടൊപ്പം ഐപിഎല്‍ മെഗാ ലേലത്തില്‍ കോടികളും ഭരതിനു ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടും അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയിരുന്നില്ല.

 വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

പരിക്കു കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും കുറച്ചു കാലമായി വിട്ടുനിന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. തമിഴ്‌നാടിനു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 4.4 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. കൂടാതെ 77 റണ്‍സും വാഷിങ്ടണ്‍ നേടുകയും ചെയ്തു.
ചാഹലിനെപ്പോലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു അദ്ദേഹവും. പക്ഷെ മെഗാ ലേലത്തിനു മുന്നോടിയായി വാഷിങ്ടണിനെ ആര്‍സിബി ഒഴിവാക്കുകയായിരുന്നു. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു പരിക്കേറ്റതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്കു വാഷിങ്ടണിനു വിളി വന്നേക്കും. മാത്രമല്ല ഐപിഎല്‍ മെഗാ ലേലത്തിലും വന്‍ പ്രതിഫല വര്‍ധനയും താരത്തിനു ഉണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 2018ല്‍ 3.2 കോടി രൂപയ്ക്കായിരുന്നു വാഷിങ്ടണിനെ ആര്‍സിബി വാങ്ങിയത്.

Story first published: Thursday, December 16, 2021, 15:05 [IST]
Other articles published on Dec 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X