വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവനെക്കൊണ്ടാവില്ല, കളിപ്പിക്കുന്നെങ്കില്‍ ടി20യില്‍ മതി!- ഇന്ത്യന്‍ യുവ താരത്തെക്കുറിച്ച് ഗംഭീര്‍

വെങ്കടേഷ് അയ്യരെക്കുറിച്ചാണ് അഭിപ്രായം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി കണ്ടുവച്ചിരിക്കുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കു എല്ലാ ഫോര്‍മാറ്റിലും കളിക്കാനുള്ള പക്വതയില്ലെന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ താരത്തിനു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയതിനു പിന്നാലെയായിരുന്നു ഗംഭീറിന്റെ അഭിപ്രായപ്രകടനം. രണ്ടു മല്‍സരങ്ങളില്‍ നിന്നും 24 റണ്‍സ് മാത്രമാണ് വെങ്കടേഷിനു നേടാനായത്. രണ്ടാമത്തെ കളിയില്‍ ബൗള്‍ ചെയ്‌തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. അവസാന ഏകദിനത്തില്‍ വെങ്കടേഷിനെ ഇന്ത്യ പുറത്തിരുത്തുകയും ചെയ്തിരുന്നു.

1

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള അദ്ദേഹത്തിനു പക്ഷെ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതാവര്‍ത്തിക്കാനായിട്ടില്ല. ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു വെങ്കടേഷിന്റെ അരങ്ങേറ്റം. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ താരം ഏകദിനത്തിലും അരങ്ങേറിയിരിക്കുകയാണ്. ഹാര്‍ദിക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ടീമിനു പുറത്തായതോടെയാണ് പകരക്കാരനായി വെങ്കടേഷിനെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവന്നത്.

2

ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ മൂന്നാം നമ്പറിലും ആറാം നമ്പറിലും വെങ്കടേഷിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. 28 ബോളില്‍ നിന്നും 36 റണ്‍സാണ് പരമ്പരയില്‍ താരം നേടിയത്. ഒരിന്നിങ്‌സില്‍ ബൗള്‍ ചെയ്ത വെങ്കടേഷ് മൂന്നോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. സൗത്താഫ്രിക്കയ്‌ക്കെതിരേ 40 ബോളില്‍ 24 റണ്‍സാണ് താരം നേടിയത്. രണ്ടാം ഏകദിനത്തില്‍ അഞ്ചോവര്‍ ബൗള്‍ ചെയ്ത് 28 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

3

ടി20 ഫോര്‍മാറ്റില്‍ മാത്രമേ വെങ്കടേഷ് അയ്യരെ ഇനി ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കാവുയെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അത്രത്തോളം പക്വത താരത്തില്‍ കാണാന്‍ സാധിക്കുന്നില്ല. ഐപിഎല്ലില്‍ 7-8 മല്‍സരങ്ങളില്‍ മാത്രം കൡക്കുന്നതു കണ്ടാണ് വെങ്കടേഷിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം നല്‍കിയത്. ഐപിഎല്‍ പ്രകടനങ്ങളാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടി20 ക്രിക്കറ്റില്‍ മാത്രം കളിപ്പിക്കണം. ഏകദിനമെന്നത് തീര്‍ത്തും വ്യത്യസ്തമായ ഗെയിമാണെന്നും ഗംഭീര്‍ നിരീക്ഷിച്ചു.

4

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായിട്ടാണ് വെങ്കടേഷ് അയ്യര്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹം മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നത്. ടീമില്‍ നിന്നും വെങ്കടേഷിനെ തിരിച്ചയക്കുന്നതാണ് നല്ലത്. ഏകദിന ക്രിക്കറ്റിലേക്കു നിങ്ങള്‍ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ടെങ്കില്‍ താരത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയോടു മധ്യനിരയില്‍ കളിപ്പിക്കാന്‍ ആവശ്യപ്പെടണം. പക്ഷെ എനിക്കു തോന്നുന്നത് ടി20യില്‍ മാത്രം വെങ്കടേഷിനെ ഇന്ത്യ ഇനി കളിപ്പിച്ചാല്‍ മതിയെന്നാണ്. ഐപിഎല്ലില്‍ ഓപ്പണറായി കളിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിനു വേണ്ടിയും ഇതേ പൊസിഷന്‍ തന്നെ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

5

ഇന്ത്യയുടെ അടുത്ത പരമ്പര അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് വിന്‍ഡീസുമായി ഇന്ത്യ നാട്ടില്‍ വച്ച് കളിക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് രോഹിത് ശര്‍മ ഈ പരമ്പരയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തുമെന്നു ഉറപ്പായിക്കഴിഞ്ഞു. പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനിടയുണ്ട്.

6

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ യുഎഇയില്‍ നടന്ന രണ്ടാം പാദത്തിലൂടെയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം വെങ്കടേഷ് അയ്യര്‍ അരങ്ങേറിയത്. ചുരുക്കം ഇന്നിങ്‌സുകളിലൂടെ താരം ശ്രദ്ധേയനാവുകയും ചെയ്തു. 10 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളക്കം 370 റണ്‍സെടുത്ത വെങ്കടേഷ് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണാക പങ്കും വഹിച്ചിരുന്നു. 67 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കൂടാതെ ബൗളിങില്‍ മൂന്നു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

Story first published: Tuesday, January 25, 2022, 17:05 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X