വത്തിക്കാന്: കത്തോലിക്കാ വിശ്വാസികളുടെ അവാസനവാക്കാണ് പോപ്പ്. വത്തിക്കാനാണ് കേന്ദ്രം. ആ വത്തിക്കാന് ഇപ്പോള്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ടീം ഉണ്ട്. അതില്‍ കളിക്കാന്‍ ഒരു മലയാളി താരവും.
കമ്യൂണിസ്റ്റ് പോപ്പ് എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാര്‍പാപ്പ ഫ്രാന്‍സിസിന് പ്രിയം ഫുട്‌ബോളിനോടാണ്. കാരണം മറ്റൊന്നുമല്ല, അര്‍ജന്റീനക്കാരനാണ് അദ്ദേഹം. എങ്കിലും ക്രിക്കറ്റിനോട് വലിയ വിരോധമൊന്നും ഇല്ല.

ജെറി ഞാളിത്ത് എന്ന കക്ഷിയാണ് പോപ്പിന്റെ ക്രിക്കറ്റ് ടീമിലെ മലയാളി. ജെറിയെ കൂടാതെ ഏഴ് ഇന്ത്യക്കാര്‍ വേറെയുമുണ്ട് വത്തിക്കാന്‍ ക്രിക്കറ്റ് ടീമില്‍. ഇതിനകം തന്നെ ചെറിയ ചെറിയ മത്സരങ്ങളിലൊക്കെ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി വിപുലമായ രീതിയിലാണ് കളികള്‍ പുരോഗമിക്കുന്നത്.
ഇംഗ്ലണ്ടിലെ വിവധ കൗണ്ടി ക്ലബ്ബുകളുമായി കളിക്കാനിറങ്ങുകയാണ് പോപ്പിന്റെ ടീം. പര്യടനത്തിനായി സംഘം വത്തിക്കാനില്‍ നിന്ന് തിരിച്ചുകഴിഞ്ഞു. അതും പോപ്പിന്റെ അനുഗ്രഹത്തോടെ കൂടിത്തന്നെ.
സെപ്റ്റംബര്‍ 12 വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടില്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഫാദര്‍ ആന്റണി ആന്റണി കരര്‍ ആണ് ടീം ക്യാപ്റ്റന്‍. പോപ്പിന്റെ അനുഗ്രഹം മാത്രമല്ല, ഏറെനാളായി നടത്തുന്ന പരിശീലനവും ഇവര്‍ക്ക് കൂട്ടുണ്ട്.