വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിവില്യേഴ്‌സ് ചെയ്തത് ശരിയായില്ല.... ഈ ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നത് ഇങ്ങനെ

By Vaisakhan MK

ലണ്ടന്‍: എബി ഡിവില്യേഴ്‌സിന്റെ വിരമിക്കലും അതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിലുണ്ടായ വിവാദങ്ങളോടും ആദ്യമായി പ്രതികരിച്ച് റാസി വാന്‍ ഡെര്‍ ഡസ്സന്‍. ഡിവില്യേഴ്‌സിന് പകരം ടീമിലെത്തിയ താരമാണ് ഡസ്സന്‍. വിരമിച്ചിട്ടും ലോകകപ്പ് ടീമിലേക്ക് വരാന്‍ ഡിവില്യേഴ്‌സ് താല്‍പര്യം അറിയിച്ചിരുന്നു. അതേസമയം ഡിവില്യേഴ്‌സിന് ഇത് കൈകാര്യം ചെയ്ത രീതി ശരിയായില്ല. അദ്ദേഹത്തിന് അക്കാര്യങ്ങള്‍ കുറച്ച് കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നെന്നും വാന്‍ഡെര്‍ ഡസ്സന്‍ പറഞ്ഞു.

1

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 13 ഏകദിനങ്ങളാണ് ഡസ്സന്‍ കളിച്ചത്. നേരത്തെ ലോകകപ്പ് ടീമിലേക്ക് ഡിവില്യേഴ്‌സ് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഈ ഓഫര്‍ തള്ളുകയായിരുന്നു. നേരത്തെ ഡിവില്യേഴ്‌സിനോട് വിരമിക്കരുതെന്ന് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഡിവില്യേഴ്‌സ് പരിഗണിച്ചിരുന്നില്ല. ഇക്കാര്യം തന്നെ സ്വാധീനിക്കുന്നുണ്ട്. ഡിവില്യേഴ്‌സ് വിരമിച്ചിരുന്നില്ലെങ്കില്‍ അത് കൂടുതലായി തന്നെ സ്വാധീനിക്കുമായിരുന്നെന്നും ഡസ്സന്‍ വ്യക്തമാക്കി.

അതേസമയം ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തലേദിവസം താന്‍ ടീമിലേക്ക് വരാന്‍ തയ്യാറാണെന്ന് ഒരാള്‍ പറഞ്ഞാല്‍ എങ്ങനെയാണ് ടീം പരിഗണിക്കുക. ഡിവില്യേഴ്‌സില്ലാതെ ടീം മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം ഓഫര്‍ നല്‍കുന്നത്. അത് ടീം മാനേജ്‌മെന്റിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഡസ്സന്‍ പറയുന്നു. ഡിവില്യേഴ്‌സ് ശരിയാണെന്നോ തെറ്റാണെന്നോ പറയുന്നില്ല. അങ്ങനെ ഒരാളെ ടീമിലെടുത്താല്‍ അത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും ഡസ്സന്‍ പറയുന്നു.

ഡിവില്യേഴ്‌സ് ദക്ഷിണാഫ്രിക്ക കണ്ട മികച്ച താരമാണ്. അദ്ദേഹത്തിന് ഈ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയില്‍ തെറ്റുപ്പറ്റി. എല്ലാ താരങ്ങള്‍ക്കും ലോകകപ്പ് പോലൊരു മത്സരത്തില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടാകും. ഡിവില്യേഴ്‌സിന് നേരത്തെ തന്നെ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം അപ്പോള്‍ തന്നെ തീരുമാനമെടുക്കണമായിരുന്നു. കോച്ച് ഗിബ്‌സണും ക്യാപ്റ്റന്‍ ഡുപ്ലെസിയും ഡിവില്യേഴ്‌സിനെ ടീമിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹമത് നിരസിച്ചെന്നും ഡസ്സന്‍ പറഞ്ഞു.

Story first published: Friday, June 14, 2019, 21:20 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X