ക്രിക്കറ്റില്‍ പുതു ചരിത്രം; ലസ്ബിയന്‍ ദമ്പതികള്‍ ആദ്യമായി ഒരുമിച്ച് ബാറ്റിങ്ങിനിറങ്ങി

ദില്ലി: ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ദമ്പതികള്‍ ഒരു ടീമിനുവേണ്ടി കളിക്കാനിറങ്ങി. ദക്ഷിണാഫ്രിക്കന്‍ വനിതാ താരങ്ങളായ ഡാനി വാന്‍ നെയ്‌ക്കെര്‍ക്കും മരിസാന്നി കാപ്പുമാണ് താരങ്ങള്‍. ലസ്ബിയന്‍ പ്രണയിനികളായ ഇരുവരും ജൂലൈയിലാണ് വിവാഹിതരായത്. തിങ്കളാഴ്ച വനിതാ ടി20 ലോകകപ്പില്‍ ഇരുവരും കളിക്കാനിറങ്ങുകയും 67 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സൗത്ത് ആഫ്രിക്ക ഏഴുവിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ശ്രീലങ്കയെ 99 റണ്‍സിന് പുറത്താക്കിയ സൗത്താഫ്രിക്ക 9 പന്തുകള്‍ ശേഷിക്കെയാണ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ കാപ്പിന്റെ ഓള്‍റൗണ്ട് പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 44 പന്തില്‍ 38 റണ്‍സെടുത്തും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ഡാനി വാനും ഒരു വിക്കറ്റെടുക്കുകയും 33 റണ്‍സെടുക്കുകയും ചെയ്തതോടെ ദമ്പതികളാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതെന്ന് പറയാം. ഇരുവരും ശ്രീലങ്കയ്‌ക്കെതിരെ 50-ാം ടി20 വിക്കറ്റ് നേടിയും ശ്രദ്ധേയരായി. ഏകദിനത്തില്‍ ഡാനി 98 മത്സരങ്ങളില്‍നിന്നും 1946 റണ്‍സും, ടി20യില്‍ 1538 റണ്‍സും നേടിയിട്ടുണ്ട്. കാപ്പ് ആകട്ടെ 96 ഏകദിനങ്ങളില്‍നിന്നും 1626 റണ്‍സും 106 വിക്കറ്റുകളും നേടി. 67 ടി20 മത്സരങ്ങളില്‍നിന്നും 700 റണ്‍സും 50 വിക്കറ്റും കാപ്പിന് സ്വന്തമായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications