For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: വൈഭവ് മോൻ ഹാപ്പിയല്ല! പുറത്തിരുത്തിയതിൽ കടുത്ത നിരാശ, വെളിപ്പെടുത്തലുമായി രാജസ്ഥാൻ കോച്ച്

ഐപിഎൽ 2026-ൽ റൺവേട്ട തുടരുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വൈഭവിനെ ഫീൽഡിംഗിൽ നിന്ന് ഒഴിവാക്കി ഇംപാക്ട് പ്ലെയറായി മാത്രം ഉപയോഗിച്ചതിൽ താരം അതൃപ്തനായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് അസിസ്റ്റന്റ് കോച്ച് ട്രെവർ പെന്നി. ഫീൽഡിംഗിനെ ഏറെ സ്നേഹിക്കുന്ന വൈഭവിന് പുറത്തിരിക്കേണ്ടി വന്നത് ടീം കോമ്പിനേഷൻ കാരണമാണെന്നും കോച്ച് വ്യക്തമാക്കി.

വൈഭവ് "ഹാപ്പി" അല്ല!

സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ 52, 31, 39, 78 എന്നിങ്ങനെ തകർപ്പൻ സ്കോറുകൾ നേടിയ വൈഭവ്, രണ്ട് തവണ വെറും 15 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച് റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഹൈദരാബാദിനെതിരെ താരത്തെ ഫീൽഡിംഗിന് ഇറക്കിയില്ല. "കഴിഞ്ഞ മത്സരത്തിൽ ഫീൽഡിംഗ് നഷ്ടമായതിൽ വൈഭവ് ഒട്ടും സന്തോഷവാനല്ല. അവൻ ഫീൽഡിംഗിനെ അത്രമേൽ സ്നേഹിക്കുന്നു. മോശം ഫീൽഡർ ആയതുകൊണ്ടല്ല അവനെ മാറ്റിയത്," പെന്നി പറഞ്ഞു. പരിക്കേറ്റ് പുറത്തായിരുന്ന ഡൊണോവൻ ഫെരേര തിരിച്ചെത്തിയതോടെ ടീം ബാലൻസിനായി വൈഭവിനെ ഇംപാക്ട് പ്ലെയറാക്കി മാറ്റുകയായിരുന്നു.

vaibhavsooryavanshi-1

ഇഷാൻ കിഷന്റെ താണ്ഡവം; ഹൈദരാബാദിന് കൂറ്റൻ സ്കോർ

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി നായകൻ ഇഷാൻ കിഷൻ സംഹാരരൂപം പൂണ്ടു. അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും തുടക്കത്തിലേ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ പതറിയില്ല. വെറും 44 പന്തിൽ നിന്ന് 8 ഫോറും 6 സിക്സും സഹിതം 91 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ഹെൻറിച്ച് ക്ലാസൻ (40), നിതീഷ് കുമാർ റെഡ്ഡി (28), സലിൽ അറോറ (24*) എന്നിവരുടെ മികവിൽ ഹൈദരാബാദ് 20 ഓവറിൽ 216/6 എന്ന സ്കോറിലെത്തി. രാജസ്ഥാനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി.

പ്രഫുൽ-സാക്കിബ് കൂട്ടുകെട്ടിൽ റോയൽസ് തകർന്നു

217 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ കഥ കഴിച്ചത് വിदर्भയിൽ നിന്നുള്ള പ്രഫുൽ ഹിംഗെയും ബിഹാറിൽ നിന്നുള്ള സാക്കിബ് ഹുസൈനുമാണ്. ഇവരുടെ കൃത്യതയാർന്ന പേസിന് മുന്നിൽ രാജസ്ഥാൻ ബാറ്റിംഗ് നിര 159 റൺസിന് തകർന്നു വീണു. ഇതോടെ രാജസ്ഥാന്റെ നാല് മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിന് ഹൈദരാബാദ് അന്ത്യമിട്ടു. തോറ്റെങ്കിലും രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത് തുടരുമ്പോൾ, ഹൈദരാബാദ് നാലാം സ്ഥാനത്തേക്ക് കുതിച്ചു.

ആദ്യ ഐപിഎൽ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ കൊയ്ത് പ്രഫുൽ ​ഹിം​ഗെ തരം​ഗമായി മാറി. ഈ സ്വപ്ന തുല്യമായ അരങ്ങേറ്റത്തെ വാഴ്ത്തി പാടുകയാണ് ക്രിക്കറ്റ് ലോകം. 34 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് പ്രഫുൽ കൊയ്തത്. മറുഭാ​ഗത്ത് ബിഹാറിൽ നിന്നുള്ള സാക്കീബ് ഹുസൈൻ 24 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി. ഇരുവരെയും അത്ഭുതമെന്ന് തന്നെയാണ് ഇന്ന് ക്രിക്കറ്റ് ആരാധകർ വാഴ്ത്തുന്നത്.

Story first published: Tuesday, April 14, 2026, 11:09 [IST]
Other articles published on Apr 14, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+