Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ക്രിക്കറ്റ് താരം വിഎ ജഗദീഷ് 14 വര്‍ഷത്തെ കരിയറിന് ശേഷം വിരമിച്ചു

കൃഷ്ണഗിരി: ഒട്ടേറെ മത്സരങ്ങളില്‍ കേരളത്തിന്റെ വിജയശില്‍പിയായ വി.എ. ജഗദീഷ് ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുപിന്നാലെയാണ് ജഗദീഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സന്തോഷത്തോടെ തുടങ്ങി, സന്തോഷത്തോടെ അവസാനിപ്പിക്കുന്നതായി ജഗദീഷ് പറഞ്ഞു.

Jagadeesh

2004-ല്‍ ഹിമാചല്‍പ്രദേശിനെതിരെ പാലക്കാട്ടായിരുന്നു ജഗദീഷിന്റെ അരങ്ങേറ്റം. ഓപ്പണിങ് മധ്യനിര ബാറ്റ്സ്മാനും പാര്‍ട്ട് ടൈം ബൗളറുമായ ജഗദീഷ് ഇക്കുറി ഏഴ് മത്സരങ്ങളിലായാണ് കളിച്ചത്. അവസാന മത്സരവും ഹിമാചലിനെതിരെയായിരുന്നു. 72 മത്സരങ്ങളില്‍ 33.79 ശരാശരിയില്‍ 3548 റണ്‍സ് നേടി. ഇതില്‍ എട്ട് സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറികളുമുണ്ട്. ലിസ്റ്റ് എയില്‍ 62 കളിയില്‍ അഞ്ചുസെഞ്ച്വറിയടക്കം 2150 റണ്‍സുണ്ട്.

2012-13 സീസണില്‍ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യ എ ടീമിലുമെത്തിയിരുന്നു. ന്യൂസീലന്‍ഡ്, വിന്‍ഡീസ് എ ടീമുകള്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചു. കഴിഞ്ഞ സീസണില്‍ കേരള ടീമില്‍ ഇടം കണ്ടെത്താന്‍ ജഗദീഷിന് കഴിഞ്ഞില്ല. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരം എസ്.ബി.ഐ.യില്‍ ജോലിചെയ്യുകയാണ് ഇപ്പോള്‍ കൊല്ലം കൊട്ടാരക്കര നീലേശ്വരം സ്വദേശിയായ ജഗദീഷ്.

Story first published: Saturday, January 26, 2019, 12:25 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+