Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാര്‍ണറിന് അച്ഛനാകാന്‍ ലീവ്, ഉസ്മാന്‍ ഖ്വാജ ഓസീസ് ടീമില്‍

പെര്‍ത്ത്: ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഉസ്മാന്‍ ഖ്വാജ ഓസ്‌ട്രേലിയന്‍ ടീമില്‍. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ലീവെടുത്ത് പോയ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരക്കാരനായാണ് ഖ്വാജ ടീമിലെത്തിയത്. ദേശീയ സെലക്ടര്‍ റോഡ് മാര്‍ഷാണ് ഇന്ത്യയ്‌ക്കെതിരായ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഖ്വാജയെ ടീമിലെടുത്ത കാര്യം അറിയിച്ചത്.

വാര്‍ണര്‍ക്കും കാന്‍ഡിസിനും മാര്‍ഷ് ആശംസകള്‍ അര്‍പ്പിച്ചു. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ തീര്‍ത്ത് വാര്‍ണര്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ ഏകദിനമത്സരം തോറ്റ ഇന്ത്യന്‍ ടീമിന് വാര്‍ണറുടെ അഭാവം ചെറിയൊരു ആശ്വാസം നല്‍കും. ഫോമിലെത്തിയാല്‍ ലോകത്തെ ഏറ്റവും വിനാശകാരികളായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍.

davidwarner

ഉസ്മാന്‍ ഖ്വാജ മികച്ച കളിക്കാരനാണ് എന്നും ഓസ്‌ട്രേലിയന്‍ ടീമില്‍ ആദ്യം തന്നെ ഇടം കിട്ടാതിരുന്നത് നിര്‍ഭാഗ്യം കൊണ്ടാണെന്നും റോഡ് മാര്‍ഷ് പറഞ്ഞു. ബിഗ് ബാഷ് ലീഗ് അടക്കം സമീപകാലത്തായി മികച്ച ഫോമിലാണ് ഖ്വാജ. സിഡ്‌നി തണ്ടറിന് വേണ്ടി ജനുവരി 11 ന് ഖ്വാജ 42 പന്തില്‍ 62 റണ്‍സെടുത്തിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റില്‍ 144ഉം 56 ഉം റണ്‍സുകളെടുത്തതിന് പിന്നാലെയാണിത്.

പരമ്പരയിലെ ആദ്യമത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 309 റണ്‍സെടുത്തെങ്കിലും സ്റ്റീവ് സ്മിത്ത്, ജോര്‍ജ് ബെയ്‌ലി എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. 10 പന്തില്‍ 5 റണ്‍സെടുത്ത വാര്‍ണറെ ബരീന്ദര്‍ സ്രാനാണ് പുറത്താക്കിയത്.

Story first published: Wednesday, January 13, 2016, 17:29 [IST]
Other articles published on Jan 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+