വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഒന്നിനും കൊള്ളാത്തവന്‍! ഇംഗ്ലണ്ടിനു 11ഉം ഇന്ത്യക്കു 10ഉം പേരോ? - രഹാനെയ്ക്കു വിമര്‍ശനം

താരം പൂജ്യത്തിനു പുറത്താവുകയായിരുന്നു

ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരേയുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു രൂക്ഷവിമര്‍ശനം. എട്ടു ബോളുകള്‍ നേരിട്ട അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. പേസര്‍ ക്രിസ് വോക്‌സ് രഹാനെയെ അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റിന മുന്നില്‍ കുരുക്കുകയായിരുന്നു.

ദയനീയ പ്രകടനം തുടരുന്ന രഹാനെയെ രൂക്ഷമായ ഭാഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയകളിലൂടെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കളിക്കില്ലെന്നു പോലും പലരും അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ നോക്കാം.

 തെറ്റ് ടീം മാനേജ്‌മെന്റിന്റേത്

തെറ്റ് ടീം മാനേജ്‌മെന്റിന്റേത്

വീണു കിടക്കുന്ന ഒരാളെ വീണ്ടും ചവിട്ടാനല്ല എന്റെ ശ്രമം. ഒരു വര്‍ഷത്തിലേറെയായി ഞാന്‍ അയാളെ ചവിട്ടാന്‍ ശ്രമിക്കുകയാണ്. തെറ്റ് അദ്ദേഹത്തിന്റേയല്ല, ടീമില്‍ വീണ്ടും വീണ്ടുമെടുക്കുന്ന മാനേജ്‌മെന്റാണ് തെറ്റുകാര്‍. ഇനി ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും അജിങ്ക്യ രഹാനെയുടെ പേര് ടീം ഷീറ്റില്‍ കാണുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഞാന്‍ മരുന്ന് കഴിക്കേണ്ടി വരുമെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

 ഒന്നിനും കൊള്ളാത്തവന്‍

ഒന്നിനും കൊള്ളാത്തവന്‍

ഒന്നിനും കൊള്ളാത്തവനാണ് അജിങ്ക്യ രഹാനെയെന്നാണ് ഒരിക്കല്‍ക്കൂടി എന്റെ പ്രതികരണം. ഹാപ്പി റിട്ടയര്‍മെന്റ് രഹാനെ എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.
ഇംഗ്ലണ്ടിന്റെ 11 കളിക്കാര്‍ക്കെതിരേ ഇന്ത്യ 10 പേരെ മാത്രം കളിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു രഹാനെയുടെ ദയനീയ പ്രകടനത്തെക്കുറിച്ച് ഒരു യൂസറുടെ പരിഹാസം.
വൈസ് ക്യാപ്റ്റന്‍സി പദവിയുള്ളതു കൊണ്ടും ഫീല്‍ഡിങിനും വേണ്ടി മാത്രമാണ് അജിങ്ക്യ രഹാനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുള്ളതെന്നു മറ്റൊരു യൂസറും കുറിച്ചു.

 ഏറെക്കാലത്തേക്കു കാണില്ല

ഏറെക്കാലത്തേക്കു കാണില്ല

അജിങ്ക്യ രഹാനെ ഇനി ഏറെക്കാലത്തേക്കു നമ്മള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കാണാന്‍ സാധ്യതയില്ലെന്നായിരുന്നു ഒരു ട്വീറ്റ്.
അജിങ്ക്യ രഹാനെയുടെ നല്ലതിനു വേണ്ടിയെങ്കിലും ഇന്ത്യ അദ്ദേഹത്തെ ഒഴിവാക്കണം. ഒട്ടും ആത്മവിശ്വാസത്തിലല്ല അദ്ദേഹം കാണപ്പെടുന്നത്. ഈ ചെറിയ സ്‌കോറുകളിലൂടെ രഹാനെ സ്വന്തം ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുകയാണ്, ഒപ്പം ടീമിനു ആശങ്കയുണ്ടാക്കുകയും ചെയ്യുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു.

 കഷ്ടം തോന്നുന്നു

കഷ്ടം തോന്നുന്നു

അജിങ്ക്യ രഹാനെയുടെ കാര്യത്തില്‍ വളരെ കഷ്ടം തോന്നുന്നു. ഓസ്‌ട്രേലിയയിലെ കഴിഞ്ഞ പരമ്പരയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുകയും അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ടീമിനെ അസംഭവ്യമായ പരമ്പര നേട്ടത്തിലേക്കു നയിക്കുകയും ചെയ്തു. പക്ഷെ ഇംഗ്ലണ്ടില്‍ മോശം ഫോം തുടരുകയാണ് എന്നാണ് രഹാനെയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
അടുത്ത ടെസ്റ്റില്‍ നിന്നും വിരാദ് കോലി ദയവു ചെയ്ത് അജിങ്ക്യ രഹാനെയെ ഒഴിവാക്കൂ. ഈ ഫോമുമായി അദ്ദേഹത്തിനു തുടരാന്‍ കഴിയില്ല. ജീവിതത്തിലെ രണ്ടാമിന്നിങ്‌സിനു ആശംസകള്‍ അജിങ്ക്യ രഹാനെ എന്നായിരുന്നു ഒരു പ്രതികരണം.

 തിരിച്ചുവരൂ ജിങ്ക്‌സ്

തിരിച്ചുവരൂ ജിങ്ക്‌സ്

ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കി മാറ്റിയ താരം ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോവുകയാണ്, ഇതു തീര്‍ച്ചയായും ഹൃദയഭേദകമാണ്, തിരിച്ചുവരൂ ജിങ്ക്‌സ് എന്നായിരുന്നു ഒരു രഹാനെ ആരാധകന്റെ അഭ്യര്‍ഥനം.
ഇതാണ് അവസാനമെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ഓവല്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അജിങ്ക്യ രഹാനെ ഡെക്കായി ക്രീസ് വിട്ട ശേഷം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഓവലിലെ മൂന്നാമത്തെ ഡെക്ക്

ഓവലിലെ മൂന്നാമത്തെ ഡെക്ക്

ടെസ്റ്റ് കരിയറില്‍ ഓവലില്‍ ഇതു മൂന്നാം തവണയാണ് രഹാനെ പൂജ്യത്തിനു പുറത്തായത്. നേരത്തേ 2014, 18 പര്യടനങ്ങളിലും അദ്ദേഹം ഇവിടെ ഓരോ ഇന്നിങ്‌സുകളിലില്‍ ഡെക്കായിട്ടുണ്ട്.
ടെസ്റ്റില്‍ രഹാനെയുടെ അവസാനത്തെ 15 ഇന്നിങ്‌സുകളെടുത്താല്‍ 19 ശരാശരിയില്‍ നേടിയിട്ടുള്ളത് 285 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി പോലുമില്ല. മൂന്നു തവണ 30ന് മുകളില്‍ നേടാനാണ് അദ്ദേഹത്തിനായത്.
രഹാനെയുടെ ബാറ്റിങ് ശരാശരി 2015നു ശേഷം ആദ്യമായി 40നു താഴേക്കു പോയിരിക്കുകയാണ്. നേരത്തേ 57 ടെസ്റ്റുകള്‍ക്കു മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിനു ഇത്തരമൊരു തിരിച്ചടി നേരിട്ടത്.

Story first published: Sunday, September 5, 2021, 17:53 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X