Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൈക്കിലെ ചാറ്റിന് പിന്നാലെ സ്മിത്ത് ഔട്ട്; വിമര്‍ശനവുമായി ആരാധകര്‍

അഡ്‌ലെയ്ഡ്: ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് ഔട്ടായതിനെ ചൊല്ലി ഓസ്‌ട്രേലിയന്‍ ആരാധകരുടെ പ്രതിഷേധം. സോഷ്യല്‍ മീഡിയവഴിയാണ് ആരാധകര്‍ പ്രതിഷേധിച്ചത്. സ്മിത്ത് ബാറ്റ് ചെയ്യുമ്പോഴും മൈക്കിലൂടെ സംസാരിച്ചെന്നും ഇത് ഏകാഗ്രത തെറ്റിച്ചെന്നുമാണ് ആരാധകരുടെ വിമര്‍ശനം.

ചാനല്‍ 9 നുവേണ്ടിയായിരുന്നു സ്മിത്ത് ബാറ്റിങ്ങിനിടെ ശരീരത്തില്‍ ഘടിപ്പിച്ച മൈക്കിലൂടെ സംസാരിച്ചത്. കമന്റേറ്റര്‍മാരുടെ ചോദ്യത്തിന് സ്മിത്ത് മറുപടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് 21 റണ്‍സെടുത്ത സ്മിത്ത് പുറത്തായത്. നിര്‍ണായക സമയത്താണ് ജഡേജ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയുടെ 188 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ പിന്നീട് 37 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

steven-smith

അതേസമയം, സ്മിത്തിന് പിന്തുണയുമായി ഡേവിഡ് വാര്‍ണര്‍ രംഗത്തെത്തി. ബാറ്റിങ്ങിനിടെ സംസാരിക്കുന്നത് പുതുമയുള്ള കാര്യമല്ലെന്നും ചാനലിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും വാര്‍ണര്‍ പറഞ്ഞു. ബിഗ് ബാഷ് ടൂര്‍ണമെന്റില്‍ ഇത് സാധാരണമാണ്. ബാറ്റ്‌സ്മാനാണ് തനിക്ക് മൈക്കില്‍ സംസാരിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന കാര്യം ഉറപ്പുവരുത്തേണ്ടതെന്ന് വാര്‍ണര്‍ പറയുന്നു.

ബിഗ് ബാഷ് ടൂര്‍ണമെന്റിലെ ഒട്ടേറെ കളികളില്‍ ചാനല്‍ 9 നുവേണ്ടി കമന്ററി പറയാറുണ്ട്. കളിക്കളത്തിലെ കാര്യങ്ങളെക്കുറിച്ച് കാണികളോട് സംസാരിക്കാന്‍ കിട്ടുന്ന അവസരം കൂടിയാണിത്. തന്റെ കാഴ്ചപ്പാടില്‍ ഇത് കളിക്ക് ഗുണം ചെയ്തിട്ടുണ്ട്. മൈക്കില്‍ സംസാരിക്കുമ്പോള്‍ ഏകാഗ്രതക്കുറവോ സമ്മര്‍ദ്ദമോ തനിക്ക് ഉണ്ടായിട്ടില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി.

Story first published: Thursday, January 28, 2016, 8:53 [IST]
Other articles published on Jan 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+