വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരോവറിലെ ആറ് പന്തും സിക്‌സര്‍, ചരിത്ര നേട്ടവുമായി അമേരിക്കയുടെ ജസ്‌കരന്‍ മല്‍ഹോത്ര

വാഷിങ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അമേരിക്കന്‍ താരം ജസ്‌കരന്‍ മല്‍ഹോത്ര. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയാണ് ജസ്‌കരന്‍ ചരിത്ര റെക്കോഡില്‍ തന്റെ രപേരും ചേര്‍ത്തത്. പാപ്പുവ ന്യൂ ഗിനിയക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിനൊപ്പമാണ് അദ്ദേഹം ഈ ചരിത്ര റെക്കോഡിന്റെ ഭാഗമായത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം ഹെര്‍ഷല്‍ ഗിബ്‌സിന് ശേഷം ഏകദിനത്തില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ നേടുന്ന താരമെന്ന ബഹുമതിയാണ് ജസ്‌കരന്‍ സ്വന്തം പേരിലാക്കിയത്.

ഇന്ത്യന്‍ വംശജനാണ് ജസ്‌കരന്‍ എന്നതാണ് മറ്റൊരു പ്രധാന കാര്യം.ചണ്ഡീഗഢിലാണ് അദ്ദേഹം ജനിച്ചതെങ്കിലും പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. പുറത്താവാതെ 173 റണ്‍സെടുത്ത അദ്ദേഹം ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ അമേരിക്കന്‍ താരമെന്ന റെക്കോഡുമിട്ടു. കൂടാതെ അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറെന്ന റെക്കോഡും താരത്തെ തേടിയെത്തി. പോള്‍ സ്റ്റിര്‍ലിങ്ങും (177), ക്യാല്ലം മക്ലിയോഡുമാണ് (175) ആദ്യ രണ്ട് സ്ഥാനത്ത്.

jaskaranmalhotra

16 സിക്‌സും നാല് ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ജസ്‌കരന്റെ ബാറ്റിങ് പ്രകടനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം അഞ്ചാമനായി ക്രീസിലെത്തിയാണ് ഈ ബാറ്റിങ് വിരുന്നൊരുക്കിയത്. ഗൗഡി ഡോക്കെറിഞ്ഞ അവസാന ഓവറിലാണ് ജസ്‌കരന്‍ ആറ് പന്തും അതിര്‍ത്തി കടത്തിയത്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണെടുത്തത്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയിലേക്ക് തകര്‍ന്നിടത്തുനിന്നാണ് ജസ്‌കരന്‍ അമേരിക്കയുടെ രക്ഷകനായത്. ജസ്‌കരന്റെ ചരിത്ര പ്രകടനത്തെ യുഎസ്എ ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രശംസിച്ചിട്ടുണ്ട്.

T20 World Cup 2021 : അഫ്ഗാന്‍ ടീം പ്രഖ്യാപനം അറിയിച്ചില്ല, നായകസ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍T20 World Cup 2021 : അഫ്ഗാന്‍ ടീം പ്രഖ്യാപനം അറിയിച്ചില്ല, നായകസ്ഥാനം രാജിവെച്ച് റാഷിദ് ഖാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തുന്ന നാലാമത്തെ താരമാണ് ജസ്‌കരന്‍. യുവരാജ് സിങ് 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഈ നേട്ടത്തിലെത്തിയത്. 2007ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഹോളണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ഗിബ്‌സ് ആറ് സിക്‌സര്‍ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് നായകനായ കീറോണ്‍ പൊള്ളാര്‍ഡ് ശ്രീലങ്കയ്‌ക്കെതിരായ ടി20യിലാണ് ഒരോവറിലെ ആറ് പന്തും അതിര്‍ത്തി കടത്തിയത്. എന്തായാലും അമേരിക്കന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന നേട്ടമാണ് ജസ്‌കരന്‍ മല്‍ഹോത്ര നേടിയെടുത്തത്.

Story first published: Saturday, September 11, 2021, 8:06 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X