Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ 105-ാമത്തെ അംഗമായി അമേരിക്കന്‍ ക്രിക്കറ്റ്

ദുബായ്: യുഎസ്എ ക്രിക്കറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍(ഐസിസി)യില്‍ അംഗമായി. ഐസിസിയില്‍ അംഗമാകുന്ന 105-ാമത്തെ രാജ്യമാണ് അമേരിക്ക. ഇതോടെ ഐസിസിയുടെ ഫണ്ടിങ് ഉള്‍പ്പെടെയുള്ള സഹായം യുഎസ്എ ക്രിക്കറ്റ് അസോസിയേഷനും ലഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര മത്സരങ്ങള്‍ അമേരിക്കയില്‍ സംഘടിപ്പിക്കാനും ഇതുവഴി സാധിക്കും.

കഴിഞ്ഞവര്‍ഷം അവസാനം നടന്ന ഐസിസിയുടെ ബോര്‍ഡ് യോഗമാണ് അമേരിക്കയ്ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ക്രിക്കറ്റ് വളര്‍ച്ചയ്ക്കായി ഐസിസി നല്‍കുന്ന എല്ലാ സഹായവും ഇനിമുതല്‍ അമേരിക്കന്‍ അസോസിയേഷനും ലഭിക്കും. നേരത്തെ അമേരിക്കന്‍ അസോസിയേഷനെ മൂന്നുതവണ ഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

cricket

കഠിനാധ്വാനത്തിലൂടെ ക്രിക്കറ്റ് അസോസിയേഷനെ സംഘടിപ്പിച്ച അമേരിക്കന്‍ സംഘാടകര്‍ക്ക് ഐസിസി ചീഫ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അഭിനനന്ദനമറിയിച്ചു. ആയിരക്കണക്കിന് വോളണ്ടിയര്‍മാര്‍ 18 മാസത്തോളം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് യുഎസ്എ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പരാഗ് മറാത്തെ പറഞ്ഞു. അമേരിക്കയില്‍ ക്രിക്കറ്റ് വളര്‍ത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. ഐസിസിയുടെ മാനദണ്ഡപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Story first published: Wednesday, January 9, 2019, 12:10 [IST]
Other articles published on Jan 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+