Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ; ജീവനേക്കാള്‍ വിലയില്ല ക്രിക്കറ്റിന്

കോഴിക്കോട്: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര കളിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍. ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപികൂടിയായ ഠാക്കൂര്‍ പറഞ്ഞു.

കോഴിക്കോട് ബിജെപി ദേശീയ സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഈ വര്‍ഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂള്‍ ചെയ്താലും മല്‍സരത്തിന് ഇന്ത്യ തയാറല്ലെന്നു ബിസിസിഐ അധ്യക്ഷന്‍ വയ്ക്തമാക്കി.

india-pakistan

പാക്കിസ്ഥാന്റെ ഭീകരമുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കണം. അതിനാണ് ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്, അക്കാര്യത്തില്‍ ഒരുപരിധിവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ഠാക്കൂര്‍ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Story first published: Friday, September 23, 2016, 18:46 [IST]
Other articles published on Sep 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+