Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉപുല്‍ തരംഗയ്ക്ക് രണ്ട് കളികളില്‍ വിലക്ക്; ശ്രീലങ്കയ്ക്ക് കനത്ത തിരച്ചടി

പല്ലക്കീല്‍: ഇന്ത്യയ്‌ക്കെതിരെ തുടര്‍ തോല്‍വിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ട് കളികളില്‍ വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ശ്രീലങ്കന്‍ ക്യാപ്റ്റനെ വിലക്കിയത്. ഇതോടെ ഇന്ത്യയ്‌ക്കെതിരെ അടുത്ത രണ്ടു മത്സരങ്ങളില്‍ തരംഗയ്ക്ക് കളിക്കാന്‍ കഴിയില്ല. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയിപ്പോള്‍ 2-0 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.

മൂന്നു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് തരംഗയ്ക്ക് വിലക്കുണ്ടാകുന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം താരത്തിന് രണ്ട് കളികളില്‍ പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇന്ത്യയ്‌ക്കെതിരെ പല്ലക്കീല്‍ ഏകദിനത്തില്‍ നിശ്ചിത സമയത്ത് മൂന്ന് ഓവര്‍ കുറച്ചാണ് ശ്രീലങ്ക ബൗള്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഐസിസി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ആണ് നടപടിയെടുത്തത്.

upultharang-26-1503720675.jpg -Properties

ലസിത് മലിംഗ, വിശ്വ ഫെര്‍ണാണ്ടോ, ധനുഷ്മന്ത ചമീര എന്നിങ്ങനെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരുമായാണ് ശ്രീലങ്ക കഴിഞ്ഞദിവസം മത്സരത്തിനിറങ്ങിയത്. ലോങ് റണ്ണപ്പുകളുള്ള ഈ ബൗളര്‍മാര്‍ ഏറെ സമയം അപഹരിച്ചത് തരംഗയ്ക്ക് വിനയായി. തരംഗയ്ക്ക് പിന്നാലെ മറ്റൊരു താരം ധനുഷ്‌ക ഗുണതിലകയും ടീമില്‍ നിന്നും പുറത്തായിട്ടുണ്ട്.

ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ധനുഷ്‌കയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായത്. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിനേഷ് ചാന്‍ഡിമാല്‍, ബാറ്റ്‌സ്മാന്‍ ലാഹിരു തിരിമിന്നി തുടങ്ങിയവരെ അവസാന മൂന്ന് ഏകദിനത്തിനായി തിരികെ വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പല്ലക്കീല്‍ ആണ് മൂന്നാം ഏകദിനം. നാലും അഞ്ചും ഏകദിനങ്ങള്‍ കൊളംബൊയില്‍ നടക്കും.

Story first published: Saturday, August 26, 2017, 9:42 [IST]
Other articles published on Aug 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+