വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ലെ ലോകകപ്പ് നേട്ടം... ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ധോണിയോടല്ല! സച്ചിനോട്- അപ്റ്റണ്‍

ഇന്ത്യയുടെ രണ്ടാം ലോകകപ്പ് വിജയമായിരുന്നു ഇത്

ജൊഹാനസ്‌ബെര്‍ഗ്: 2011ലെ ഐസിസി ഏകദിന ലോകകപ്പിലെ കിരീട വിജയത്തിന് ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അന്നു ടീമിലുണ്ടായിരുന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറോടാണെന്ന് മുന്‍ മാനസികാരോഗ്യ വിദഗ്ധന്‍ പാഡി അപ്റ്റണ്‍. 28 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ലോകകിരീടം പിടിച്ചെടുത്തത്. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ രണ്ടാം ലോകകപ്പ് വിജയം.

sachin

സച്ചിന്‍ ടീമിനാകെ കരുത്തായിരുന്നു. അനുഭവസമ്പത്തും മറ്റു പല കാര്യങ്ങള്‍ കൊണ്ടും ടീമിനാകെ പ്രചോദനമായിരുന്നു അദ്ദേഹം. യുവതാരങ്ങള്‍ക്കാണ് ഏറ്റവുമധികം ഗുണം ലഭിച്ചത്. സ്വന്തം പരാജയങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളുന്നതിനു പകരം സച്ചിന്റെ വിജയങ്ങളും പരാജയങ്ങളും അവരെ പുതിയ പലതും പഠിക്കാന്‍ സഹായിച്ചു. യുവതാരങ്ങള്‍ക്കു മാത്രമല്ല ടീമിലെ നിരവധി താരങ്ങളുടെ പ്രചോദനമായിരുന്നു സച്ചിനെന്നും അപ്റ്റണ്‍ അഭിപ്രായപ്പെട്ടു.

സച്ചിന്റെ കരിയറില്‍ അതു വരെ ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത നേട്ടമായിരുന്നു ലോകകപ്പ്. അതുകൊണ്ടു തന്നെ സച്ചിനു വേണ്ടി ലോകകപ്പ് നേടുകയെന്നത് ടീമിലെ പലരുടെയും ലക്ഷ്യമായിരുന്നു. നിരവധി താരങ്ങളുടെ ആരാധകനാ പാത്രവും ഹീറോയുമെല്ലാം സച്ചിനായിരുന്നു. അതിനാല്‍ തന്നെ സച്ചിന്‍ ലോകകപ്പ് അര്‍ഹിക്കുന്നുവെന്നും അദ്ദേഹത്തെ കിരീടവുമായി യാത്രയയക്കണമെന്നും പല താരങ്ങളും ആഗ്രഹിച്ചിരുന്നുവെന്നും അപ്റ്റണ്‍ വിശദമാക്കി.

IPL: സിഎസ്‌കെയെ എല്ലാവര്‍ക്കും ഭയം, ഒരു ടീമിന് ഒഴികെ! അവരോട് മുട്ടിയാല്‍ ധോണിക്കു മുട്ടിടിക്കുംIPL: സിഎസ്‌കെയെ എല്ലാവര്‍ക്കും ഭയം, ഒരു ടീമിന് ഒഴികെ! അവരോട് മുട്ടിയാല്‍ ധോണിക്കു മുട്ടിടിക്കും

അവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റഅവന്‍ ഓര്‍മിപ്പിച്ചത് മറ്റാരെയുമല്ല, ധോണിയെ! അതേ ലെവലിലെത്തും... യുവതാരത്തെ പുകഴ്ത്തി നെഹ്‌റ

IPL: മുംബൈക്ക് കിരീടം 4, ചെന്നൈക്ക് 3... പക്ഷെ കേമന്‍മാര്‍ സിഎസ്‌കെ! കാരണം സ്റ്റൈറിസ് പറയുന്നുIPL: മുംബൈക്ക് കിരീടം 4, ചെന്നൈക്ക് 3... പക്ഷെ കേമന്‍മാര്‍ സിഎസ്‌കെ! കാരണം സ്റ്റൈറിസ് പറയുന്നു

ധോണിക്കു കീഴില്‍ ഗംഭീര പ്രകടനം നടത്തിയാണ് ഇന്ത്യ ലോകചാംപ്യന്‍മരായത്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പായതിനാലും സച്ചിന്റെ കരിയറിലെ അവസാന ലോകകപ്പായതിനാലും പ്രതീക്ഷകളുടെ വലിയ സമ്മര്‍ദ്ദവുമായാണ് ഇന്ത്യ കളിച്ചത്. ആരാധകരുടെ പ്രതീക്ഷ നിറവേറ്റുന്ന പ്രകടനമായിരുന്നു ടീം കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു പരാജയം നേരിടേണ്ടി വന്നുള്ളൂ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കസറിയ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ട്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവിയായിരുന്നു. എന്നാല്‍ ഫൈനലില്‍ നായകന്‍ ധോണിയും ഗൗതം ഗംഭീറുമായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയായിരുന്നു ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. ഏപ്രില്‍ രണ്ടിനു ഇന്ത്യ തങ്ങളുടെ ലോകകപ്പ് വിജയത്തിന്റെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചിരുന്നു.

Story first published: Monday, April 6, 2020, 17:40 [IST]
Other articles published on Apr 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X