Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഷസ് ദുരന്തം; 8 ഓസീസ് താരങ്ങളുടെ കരിയര്‍ തീര്‍ന്നു: പോണ്ടിംഗ്

നോട്ടിങ്ഹാം: ആഷസ് പരമ്പരയില്‍ തകര്‍ന്ന് തരിപ്പണമായി ഓസ്‌ട്രേലിയന്‍ ടീമിലെ എട്ടോളം പേര്‍ ഇനി ടെസ്റ്റ് മത്സരം കളിച്ചേക്കില്ലെന്ന് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. ആഷസില്‍ രണ്ട് ടെസ്റ്റുകള്‍ ഇതിനോടകം തോറ്റുകഴിഞ്ഞ ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ തോല്‍വിയുടെ വക്കിലാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റ് മാത്രമാണ് ഓസീസിന് ജയിക്കാനായത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഓളൗട്ടായ നാണക്കേടുമായാണ് ഓസീസ് ബാറ്റിംഗ് നിര 60 റണ്‍സിന് കൂടാരം കയറിയത്. രണ്ടാം ഇന്നിംഗ്‌സിലും 7 വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞ അവര്‍ ഇപ്പോഴും ഇംഗ്ലണ്ട് സ്‌കോറിനെക്കാള്‍ പിന്നിലാണ്. ആഷസ് തോല്‍വിയെത്തുടര്‍ന്ന് ദേശീയ ടീമിനെതിരെ വന്‍ പ്രതിഷേധമാണ് നാട്ടില്‍ ഉയരുന്നത്.

rickyponting

ഈ സാഹചര്യത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ റിക്കി പോണ്ടിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഷസ് ടീമിലുള്ള എട്ട് പേരെങ്കിലും ഇനി ടെസ്റ്റ് മത്സരം കളിക്കാനുള്ള സാധ്യത കുറവാണ്. 8 പേര്‍ എന്നത് വലിയ സംഖ്യയാണ്. ആഷസ് സ്‌ക്വാഡിന്റെ പകുതിയോളം വരും അത് - പോണ്ടിങിനെ ഉദ്ധരിച്ച ക്രിക്ഇന്‍ഫോ പറഞ്ഞു. ഓസ്‌ട്രേലിയ 60 റണ്‍സിന് ഓളൗട്ടായ അതേ പിച്ചിലാണ് ഇംഗ്ലണ്ട് 391 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്തത്.

രണ്ടാമിന്നിംഗ്‌സില്‍ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയ ഡേവിഡ് വാര്‍ണറെയും ക്രിസ് റോജേഴ്‌സിനെയും പോണ്ടിംഗ് പ്രശംസിച്ചു. പരമ്പരയില്‍ ഉടനീളം ഭേദപ്പെട്ട പ്രകടനം നടത്തിയ ഇവര്‍ എന്തായാലും ടീമില്‍ നിന്നും പുറത്തുപോകില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, സീനിയര്‍ താരങ്ങളായ ഷെയ്ന്‍ വാട്‌സന്‍, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ ജോണ്‍സന്‍ തുടങ്ങിയവരുടെ കാര്യം അത്ര പന്തിയല്ല.

Story first published: Saturday, August 8, 2015, 15:12 [IST]
Other articles published on Aug 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+