വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് അവസാനം, തൊട്ടടുത്ത സീസണില്‍ കിരീടം!! അഭിമാനിച്ചും നാണംകെട്ടും ആര്‍സിബി... ഇവ അറിയാതെ പോവരുത്

ഏറ്റവുമുയര്‍ന്ന ടീം ടോട്ടലും കുറവ് ടീം സ്‌കോറും ബാംഗ്ലൂരിന്റെ പേരിലാണ്

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അറിയാത്ത പല അസാധാരണ റെക്കോര്‍ഡുകളുണ്ട്. ആരാധകര്‍ക്ക് ഒരേ സമയം ആവേശവും അദ്ഭുതം കൊള്ളിക്കുന്നതുമാണ് ഇവയില്‍ ചിലത്.
ഇത്തരത്തില്‍ ഐപിഎല്ലിലെ ചില ടീമുകളുമായി ബന്ധപ്പെട്ട അസാധാരണ റെക്കോര്‍ഡുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

തല കുനിച്ചും തല ഉയര്‍ത്തിയും ആര്‍സിബി

തല കുനിച്ചും തല ഉയര്‍ത്തിയും ആര്‍സിബി

ഐപിഎല്ലിന്റെ ഇതുവരെയുള്ള സീസണുകളില്‍ ബാറ്റിങ് കരുത്ത് കൊണ്ട് ശ്രദ്ധിക്കപ്പെട്ട ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുമായാണ് എല്ലാ സീസണിലും ആര്‍സിബി ഇറങ്ങാറുമുള്ളത്. മൂന്നു സീസണുകളില്‍ ആര്‍സിബി താരങ്ങളാണ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ളത്. മറ്റൊരു ടീമിനും ഈ നേട്ടം അവകാശപ്പെടാനില്ല.
എന്നാല്‍ അഭിമാനവും അപമാനവുമുണ്ടാക്കുന്ന ഒരു റെക്കോര്‍ഡ് ആര്‍സിബിയുടെ പേരിലുണ്ട്. ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലും ഏറ്റവും ചെറിയ ടീം ടോട്ടലും നേടിയത് ആര്‍സിബിയാണ്.
2013 സീസണിലാണ് പൂനെ വാരിയേഴ്‌സിനെതിരേ അഞ്ചു വിക്കറ്റിന് 263 റണ്‍സ് വാരിക്കൂട്ടി ബാംഗ്ലൂര്‍ ഏറ്റവുമുയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കിയത്. ഏപ്രില്‍ 23നായിരുന്നു മല്‍സരം നടന്നത്.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2017ല്‍ ഇതേ ദിവസം തന്നെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടും ആര്‍സിബിയുടെ പേരില്‍ കുറിക്കപ്പട്ടു. കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനെതിരേ 132 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആര്‍സിബി 9.4 ഓവറില്‍ വെറും 49 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

ഒരേയൊരു സീസണ്‍ കളിച്ച് കൊച്ചി

ഒരേയൊരു സീസണ്‍ കളിച്ച് കൊച്ചി

കേരളത്തിന്റെ അഭിമാനമായി ഐപിഎല്ലിലെത്തിയ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് പക്ഷെ ഒരൊറ്റ സീസണില്‍ മാത്രമേ കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ. ഒരു സീസണ്‍ മാത്രം കളിച്ച് ഐപിഎല്ലില്‍ നിന്നും പുറത്തായ ഏക ടീം കൊച്ചി തന്നെയാണ്. 2011ലെ ഐപിഎല്ലിലാണ് കൊച്ചി അരങ്ങേറിയത്. ബ്രെന്‍ഡന്‍ മക്കുല്ലം, മഹേല ജയവര്‍ധനെ, മുത്തയ്യ മുരളീധരന്‍ എന്നിവരടങ്ങുന്ന ശക്തമായ ടീമായിരുന്നു ഇത്.
സീസണില്‍ 14 മല്‍സരങ്ങളില്‍ കളിച്ച കൊച്ചി ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ എട്ടു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു. 10 ടീമുകളുള്‍പ്പെട്ട ലീഗില്‍ എട്ടാംസ്ഥാനത്താണ് കൊച്ചി ഫിനിഷ് ചെയ്തത്. ഫ്രാഞ്ചൈസി ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഈ സീസണിനു ശേഷം കൊച്ചി ടീമിനെ ബസിസിഐ ഐപിഎല്ലില്‍ നിന്നും പുറത്താക്കുകയായിരുന്നു.

 ഫൈനല്‍ ഭാഗ്യമില്ലാതെ ഡല്‍ഹി

ഫൈനല്‍ ഭാഗ്യമില്ലാതെ ഡല്‍ഹി

ഐപിഎല്ലിന്റെ ഇതുവരെയുള്ള 11 സീസണുകളിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും ഫൈനല്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഏക ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ്. ഇത്തവണയും പ്ലേഓഫില്‍ എത്താനാവാതെ ഡല്‍ഹി ടീം പുറത്തായിക്കഴിഞ്ഞു. 2008, 09, 12 സീസണുകളില്‍ പ്ലേഓഫിലേക്കു മുന്നേറാന്‍ ഡല്‍ഹിക്കായിരുന്നു. പക്ഷെ മൂന്നു തവണയും പ്ലേഓഫ് കടമ്പയില്‍ തട്ടി ഡല്‍ഹി വീഴുകയായിരുന്നു.
2008ലെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനോട് സെമി ഫൈനലിലാണ് ഡല്‍ഹിക്ക് അടിതെറ്റിയത്. തൊട്ടുത്ത സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടും 2012ല്‍ ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്തയോടും ക്വാളിഫയര്‍ 2വില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോടും തോറ്റ് പുറത്താവാനായിരുന്നു ഡല്‍ഹിയുടെ വിധി.

ഡെക്കാന്റെ അവിശ്വസനീയ തിരിച്ചുവരവ്

ഡെക്കാന്റെ അവിശ്വസനീയ തിരിച്ചുവരവ്

ഐപിഎല്ലിന്റെ 208ലെ പ്രഥമ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ആദം ഗില്‍ക്രിസ്റ്റ്, ഹെര്‍ഷല്‍ ഗിബ്‌സ്, ആന്‍ഡ്രു സൈമണ്ട്‌സ്, ഷാഹിദ് അഫ്രീഡി തുടങ്ങിയ ഇതിഹാസങ്ങള്‍ ടീമിലുണ്ടായിട്ടും കളിക്കളത്തില്‍ ഇതിന്റെ മിടുക്ക് പുറത്തെടുക്കാന്‍ ഡെക്കാന് കഴിഞ്ഞില്ല. സീസണിലെ 14 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഡെക്കാന് ജയിക്കാനായത്.
എന്നാല്‍ തൊട്ടടുത്ത സീസണില്‍ രാജകീയ തിരിച്ചുവരവാണ് ഡെക്കാന്‍ നടത്തിയത്. മുന്‍ സീസണിലെ അവസാനസ്ഥാനക്കാരായ ഡെക്കാന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ഡെക്കാന്‍ കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഡെക്കാന്‍ തോല്‍പ്പിച്ചത്. ഒരു സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് തൊട്ടടുത്ത സീസണില്‍ ചാംപ്യന്‍മാരായ ഏക ടീമെന്ന റെക്കോര്‍ഡ് ഇപ്പോഴും ഡെക്കാന്റെ പേരിലാണ്.

ഐപിഎല്‍: പുറത്തായവരെ എഴുതിത്തള്ളേണ്ട, ഒന്നിച്ചുനിന്നാല്‍ കളി മാറും!! ഇതാ പുറത്തായവരുടെ സൂപ്പര്‍ ടീം ഐപിഎല്‍: പുറത്തായവരെ എഴുതിത്തള്ളേണ്ട, ഒന്നിച്ചുനിന്നാല്‍ കളി മാറും!! ഇതാ പുറത്തായവരുടെ സൂപ്പര്‍ ടീം

IPL 2018 | തോല്‍വിയോടെ ബാംഗ്ലൂർ IPLനിന്നും പടിയിറക്കം | OneIndia Malayalam

ഐപിഎല്‍: അന്ന് കൈയടി, ഇന്ന് കൂവല്‍!! ഒരു സീസണ്‍ കൊണ്ട് എല്ലാം മാറിമറിഞ്ഞു... സൂപ്പര്‍ ഫ്‌ളോപ്പുകള്‍ ഐപിഎല്‍: അന്ന് കൈയടി, ഇന്ന് കൂവല്‍!! ഒരു സീസണ്‍ കൊണ്ട് എല്ലാം മാറിമറിഞ്ഞു... സൂപ്പര്‍ ഫ്‌ളോപ്പുകള്‍

Story first published: Monday, May 21, 2018, 15:31 [IST]
Other articles published on May 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X