Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മക്കുല്ലത്തെ മറക്കാന്‍ വരട്ടെ... അടുത്ത സീസണില്‍ കളിക്കും!! മടങ്ങിവരവ് സാധ്യത ഇങ്ങനെ

ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങൾ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ദിവസങ്ങള്‍ക്കു മുമ്പാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നടന്നത്. ഇന്ത്യന്‍ താരങ്ങളും വിദേശികളുമടക്കം 351 കളിക്കാര്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും 60 പേരെ മാത്രമാണ് എട്ടു ഫ്രാഞ്ചൈസികളും കൂടി വാങ്ങിയത്. ചില അറിയപ്പെടാത്ത താരങ്ങള്‍ക്കു സ്വപ്‌നതുല്യമായ വില ലഭിച്ചപ്പോള്‍ ചില വമ്പന്‍ കളിക്കാരെ ആരും വാങ്ങിയതുമില്ല.

എന്നാല്‍ ലേലത്തില്‍ തഴയപ്പെട്ട ചില പ്രമുഖ കളിക്കാരുടെ പ്രതീക്ഷ ഇനിയും അസ്തമിച്ചിട്ടില്ല. നിലവില്‍ ടീമിലുള്ള ഏതെങ്കിലും താരം പിന്‍മാറിയാല്‍ പകരക്കാരായി ചിലര്‍ ഐപിഎല്ലിലെത്താന്‍ സാധ്യത കൂടുതലാണ്. ആരൊക്കെയാവും പകരക്കാരായി ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങളെന്നു നോക്കാം.

റീസ്സ ഹെന്‍ഡ്രിക്‌സ്

റീസ്സ ഹെന്‍ഡ്രിക്‌സ്

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറിയുമായി വരവറിയിച്ച താരമാണ് റീസ്സ ഹെന്‍ഡ്രിക്‌സ്. 29 കാരനായ താരം തുടര്‍ന്നും ചില മികച്ച പ്രകടനങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ കാഴ്ചവച്ചിരുന്നു. അടുത്തിടെ നടന്ന പ്രഥമ എംസാന്‍സി സൂപ്പര്‍ ലീഗില്‍ റണ്‍വേട്ടയില്‍ മൂന്നാമതെത്താന്‍ അദ്ദേഹത്തിനായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 58 ശരാശരിയില്‍ 412 റണ്‍സാണ് ഹെന്‍ഡ്രിക്‌സ് അടിച്ചെടുത്തത്.
അടുത്ത ലോകകപ്പിനുള്ള ഏകദിന ടീമിലും ഹെന്‍ഡ്രിക്‌സ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്ലില്‍ പകരക്കാരനായി ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി താരത്തെ ഉള്‍പ്പെടുത്താനിടയുണ്ട്.

സൗരഭ് തിവാരി

സൗരഭ് തിവാരി

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലംഗമായിരുന്ന താരമാണ് ഓള്‍റൗണ്ടര്‍ സൗരഭ് തിവാരി. മുന്‍ സീസണുകളിലെല്ലാം വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുണ്ടായിരുന്ന തിവാരിയെ ഇത്തവണ ആരും വാങ്ങിയിരുന്നില്ല. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു.
എന്നാല്‍ പിന്നീട് തിവാരിയുടെ ഫോം മങ്ങുകയായിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഐപിഎല്ലില്‍ വെറും 27 മല്‍സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ സീസണിലാവട്ടെ ഒരു മല്‍സരത്തില്‍ പോലും കളിച്ചതുമില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനം നടത്തുന്ന തിവാരിയെ ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പകരക്കാരനായി ഏതെങ്കിലും ഫ്രാഞ്ചൈസി എടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഹാഷിം അംല

ഹാഷിം അംല

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെയും ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ അംലയെ കൈവിടുകയായിരുന്നു.
ഐപിഎല്ലില്‍ രണ്ടു സെഞ്ച്വകളടക്കം 577 റണ്‍സ് അംല നേടിയിട്ടുണ്ട്. 2017ലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്.

മനോജ് തിവാരി

മനോജ് തിവാരി

ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ബംഗാളില്‍ നിന്നുള്ള മനോജ് തിവാരി. നേരത്തേ ഇന്ത്യക്കായും കളിച്ചിട്ടുള്ള അദ്ദേഹത്തെ ഇത്തവണത്തെ ലേലത്തില്‍ ആരും വാങ്ങിയിരുന്നില്ല. പരിക്കും സ്ഥിരതയില്ലാത്ത ഫോമും കരിയറിലുടനീളം വേട്ടയാടിയിട്ടുള്ള താരമാണ് തിവാരി.
2012ലെ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ കെകെആര്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിനായും തിവാരി ചില മികച്ച പ്രകടനങ്ങള്‍ നടത്തി. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 47 റണ്‍സ് മാത്രമേ തിവാരിക്കു നേടാനായുള്ളൂ.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ഇത്തവണത്തെ ലേലത്തില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ മക്കുല്ലത്തെ ആരും വാങ്ങിയിരുന്നില്ല എന്നതായിരുന്നു. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ മിന്നും താരമാണ് അദ്ദേഹം. കന്നി സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ സെഞ്ച്വറിയോടെ ടൂര്‍ണമെന്റിന്റെ തിളക്കം വര്‍ധിപ്പിച്ച താരമാണ് മക്കുല്ലം.
കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കൊപ്പമായിരുന്നു അദ്ദേഹം. മോശം ഫോം കാരണം കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ മക്കുല്ലത്തിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. 37 കാരനെ ലേലത്തിനു മുമ്പ് ആര്‍സിബി ഒഴിവാക്കുകയും ചെയ്തു. എങ്കിലും മക്കുല്ലത്തെ എഴുതിത്തള്ളാനാവില്ല. കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.

Story first published: Monday, December 24, 2018, 12:30 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+