Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനൗദ്യോഗിക ടെസ്റ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ എയ്ക്ക് ബാറ്റിങ് തകര്‍ച്ച

ടറൗബ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ പോരാട്ടം 201 റണ്‍സില്‍ അവസാനിച്ചു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ചീമാര്‍ ഹോള്‍ഡറും അക്കിം ഫ്രേസറുമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റിലും ജയം ഇന്ത്യക്കായിരുന്നു.

അക്കൗണ്ടില്‍ ഏഴ് റണ്‍സ് മാത്രം ഉള്‍പ്പോള്‍ അഭിമന്യു (0) ഈശ്വരനെ ഇന്ത്യക്ക് നഷ്ടമായി.കുമ്മിന്‍സാണ് ഈശ്വരനെ മടക്കിയത്. ബാറ്റിങ് നിരയുടെ പ്രതീക്ഷയായ മായങ്ക് അഗര്‍വാളും (33) അല്‍പ്പനേരത്തെ ചെറുത്ത് നില്‍പ്പിന് ശേഷം വീണു.പ്രിയങ്ക് പാഞ്ചലിന്റെ (11) നിരാശപ്പെടുത്തിയ ഇന്നിങ്‌സിന് പിന്നാലെ ശുബ്മാന്‍ ഗില്ലും (0) പുറത്തായത് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് കടുത്ത തിരിച്ചടിയായി. നേരിട്ട ആദ്യ പന്തിലാണ് ശുബ്മാന്റെ മടക്കം. അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഹനുമ വിഹാരിയുടെയും (55) വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെയും (65) ബാറ്റിങാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. വിഹാര അഞ്ച് ബൗണ്ടറികള്‍ നേടിയപ്പോള്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു സാഹയുടെ ഇന്നിങ്‌സ്.ഇരുവരും 86 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ശിവം ദുബെ (26)അല്‍പ്പ നേരം പൊരുതി നോക്കിയെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. കൃഷ്ണപ്പ ഗൗതം (0),ഷഹബാദ് നദീം (0)ഉമേഷ് യാദവ് (0),ആവേഷ് ഖാന്‍ (4) എന്നിവരുള്‍പ്പെട്ട വാലറ്റം വന്നതിലും വേഗം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.

test

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സെടുത്ത മോണ്ടിസിന്‍ ഹോഡ്ജിനെ ഗൗതമാണ് പുറത്താക്കിയത്. സോളോസാനോ (7),അക്കിം ഫ്രാസര്‍ (0) എന്നിവരാണ് ക്രീസില്‍.ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 178 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍.

Story first published: Wednesday, December 9, 2020, 11:34 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+