Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥി ഷാക്ക് അര്‍ധസെഞ്ച്വറി; ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ പൊരുതുന്നു

വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏക അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എ പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് ഒന്നാമിന്നിങ്‌സില്‍ 423 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 144 റണ്‍സെന്ന നിലയില്‍ പൊരുതുകയാണ്. ആറ് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ട് ലയണ്‍സിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യ എക്ക് 279 റണ്‍സ് കൂടി വേണം.

prithvishaw

വാലറ്റനിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല, ലയണ്‍സ് 423ന് പുറത്ത്

ഓപ്പണര്‍ അലെസ്റ്റര്‍ കുക്കിന്റെ (180) തകര്‍പ്പന്‍ സെഞ്ച്വറിയും മധ്യനിരക്കാരായ ഡേവിഡ് മാലാന്റെയും (74), നിക്ക് ഗുബ്ബിന്‍സിന്റെയും (73) അര്‍ധസെഞ്ച്വറിയുടെയും മികവില്‍ ഒരുഘട്ടത്തില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് 345 റണ്‍സെന്ന നിലയിലായിരുന്നു.

എന്നാല്‍, കുക്കിന്റേയും മാലാന്റെയും തൊട്ടടുത്തുള്ള പുറത്താവല്‍ ഇന്ത്യ എയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വാലറ്റനിരയെ ക്രീസില്‍ അധികം നേരം ഇന്ത്യന്‍ ബൗളര്‍മാര്‍ വാഴാന്‍ അനുവദിക്കാതെ വന്നതോടെ ലയണ്‍സ് 423 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

മുഹമ്മദ് സിറാജ് നാലും ഷഹ്ബാസ് നദീം മൂന്നും വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങി. അന്‍കിത് രാജുപുത് രണ്ടും നവ്ദീപ് സയ്‌നി ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്ക് പ്രതീക്ഷയേകി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്


ഓപ്പണര്‍ പൃഥി ഷാ (62) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഒരുവശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് നേരിയ തിരിച്ചടിയായി. എന്നാല്‍, ഇന്ത്യയുടെ അവസാന പ്രതീക്ഷയായി അഞ്ചാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയും (26*) റിഷഭ് പന്തും (37*) പൊരുതി നോക്കുന്നത് ഇന്ത്യ എക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 51 റണ്‍സാണ് നേടിയിട്ടുള്ളത്. 82 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഷാന്റെ ഇന്നിങ്‌സ്.

71 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും പന്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുരളി വിജയ് (8), മായങ്ക് അഗര്‍വാള്‍ (0), ക്യാപ്റ്റന്‍ കരുണ്‍ നായര്‍ (4) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.

ആതിഥേയര്‍ക്കു വേണ്ടി മാത്യു ഫിഷര്‍ രണ്ടും സാം ഖുറന്‍, ജാമി പോര്‍ട്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, July 18, 2018, 12:23 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+