Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുക്കിന്റെ മുന്നറിയിപ്പ്; ഇന്ത്യ എക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി

വോര്‍സെസ്റ്റര്‍: ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അലെസ്റ്റര്‍ കുക്ക്. ഇന്ത്യ എക്കെതിരേ ഏക അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിനു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് കുക്ക് ഇന്ത്യന്‍ സീനിയല്‍ ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുക്ക് (180) സെഞ്ച്വറിയുമായി മിന്നിയ മല്‍സരത്തില്‍ രണ്ടാംദിനം 111 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റിന് 376 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ലയണ്‍സ്.

alastair-cook

കുക്കിനു പുറമേ ഡാവിഡ് മാലാന്‍ (74), നിക്ക് ഗുബ്ബിന്‍സ് (73) എന്നിവരും ആതിഥേയ നിരയില്‍ തിളങ്ങി. 268 പന്തില്‍ 26 ബൗണ്ടറിയുള്‍പ്പെടുന്നതാണ് കുക്കിന്റെ ഇന്നിങ്‌സ്. ഇന്ത്യ എക്കു വേണ്ടി അന്‍കിത് രാജുപത് രണ്ടും മുഹമ്മദ് സിറാജ്, ഷഹ്ബാസ് നദീം, നവ്ദീപ് സയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Tuesday, July 17, 2018, 17:42 [IST]
Other articles published on Jul 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+