ഇന്ത്യ എ നാണംകെട്ടു... വന്‍ തോല്‍വി; ലയണ്‍സിലൂടെ മുന്നറിയിപ്പ് നല്‍കി ഇംഗ്ലണ്ട്
വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരേയുള്ള ഏക അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എക്ക് കനത്ത തോല്‍വി. ലയണ്‍സിന്റെ സമ്പൂര്‍ണ്ണ ആധിപത്യം കണ്ട മല്‍സരത്തില്‍ 253 റണ്‍സിനാണ് യുവ ഇന്ത്യ തകര്‍ന്നുവീണത്. സ്‌കോര്‍: ഇംഗ്ലണ്ട് ലയണ്‍സ് 423 & 194/5 ഡിക്ലയേര്‍ഡ്. ഇന്ത്യ എ 197 & 167.
വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ സീനിയര്‍ ടീമിനു ആദ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലയണ്‍സിലൂടെ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ അവിഭാജ്യ താരമായ അലെസ്റ്റര്‍ കുക്ക് മല്‍സരത്തില്‍ സെഞ്ച്വറിയുമായി കരുത്ത് കാണിച്ചിരുന്നു.

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ മുന്‍നിര; ആശ്വാസമായി പന്തും രഹാനെയും
ഇംഗ്ലണ്ട് ലയണ്‍സ് നല്‍കിയ 421 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എ 44 ഓവറില്‍ 167 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ 100 റണ്‍സ് പോലും കടക്കില്ലെന്ന് അവസ്ഥയിലായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും റിഷഭ് പന്തും (61) അജിന്‍ക്യ രഹാനെയും (48) അല്‍പ്പമെങ്കിലും ചെറുത്ത് നിന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 100 കടക്കുകയായിരുന്നു.
71 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് പന്തിന്റെ ഇന്നിങ്‌സ്. 70 പന്ത് നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ എട്ട് ബൗണ്ടറികളുണ്ടായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് രഹാനെ അര്‍ധസെഞ്ച്വറിക്കരികില്‍ വച്ച് പുറത്താവുന്നത്. 21 റണ്‍സെടുത്ത ജയന്ത് യാദവാണ് ഇന്ത്യന്‍ നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍.

നിറംമങ്ങി നായകനും മുരളി വിജയിയും
മല്‍സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശകരമായ പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ കരുണ്‍ നായരും പരിയസമ്പന്നനായ മുരളി വിജയിയുമായിരുന്നു. രണ്ടിന്നിങ്‌സില്‍ നിന്നായി 17 റണ്‍സാണ് കരുണിന് നേടാനായത്. വിജയിക്കാവാട്ടെ വെറും എട്ട് റണ്‍സാണ് രണ്ടിന്നിങ്‌സില്‍ നിന്നായി ആകെ കണ്ടെത്താനായത്. രണ്ടിന്നിങ്‌സില്‍ നിന്ന് ഒരു റണ്‍സ് മാത്രമാണ് മറ്റൊരു ബാറ്റ്്‌സ്മാനായ മായങ്ക് അഗര്‍വാള്‍ നേടിയത്.

ഒത്തുപിടിച്ച് ഇംഗ്ലീഷ് ബൗളര്‍മാര്‍
ഒന്നാമിന്നിങ്‌സില്‍ സാം ഖുറന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് ബൗളിങിലെ തുറുപ്പ് ചീട്ടെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ ഒത്തുപിടിച്ചാണ് ആതിഥേയ ബൗളിങ് നിര യുവ ഇന്ത്യ എറിഞ്ഞു വീഴ്ത്തിയത്.
രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ലയണ്‍സിനു വേണ്ടി ബൗള്‍ ചെയ്ത എല്ലാവരും വിക്കറ്റ് നേടുകയും ചെയ്തു. ജാമി പോര്‍ട്ടര്‍, സാം ഖുറന്‍, ഡൊമിനിക് ബെസ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാത്യു ഫിഷര്‍, ക്രിസ് വോക്‌സ്, ജാക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications