സിക്‌സര്‍ വേട്ടയില്‍ റെക്കോര്‍ഡിനൊപ്പം രോഹിത്, ധോണിയുടെ പിന്‍മാറ്റം മൂന്നാം തവണ മാത്രം!!

മൗണ്ട് മൗന്‍ഗനുയ്: ഓസ്‌ട്രേലിയക്കു പിന്നാലെ ന്യൂസിലാന്‍ഡിലും ഏകദിന പരമ്പരയില്‍ വിജയക്കൊടി നാട്ടിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കരസ്ഥമാക്കിയത്. ശേഷിച്ച രണ്ടു കളികളിലും കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയായിരിക്കും ഇനി ഇന്ത്യയുടെ ലക്ഷ്യം.
മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില സംഭവങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ധോണിയുടെ പിന്‍മാറ്റം
മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ഇറങ്ങിയത്. മികച്ച ഫോമില്‍ കളിക്കുന്ന ധോണിയുടെ പിന്‍മാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ കണംകാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ധോണി വിട്ടുനില്‍ക്കുന്നതെന്ന് കോലി അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് 37കാരനായ ധോണി. 2004 ഡിസംബറില്‍ ഏകദിനത്തില്‍ അരങ്ങേറിയ ശേഷം കഴിഞ്ഞ 14 വര്‍ഷമായി ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ന്യൂസിലാന്‍ഡിനെതിരായ ഈ കളി കൂടാതെ കരിയറില്‍ രണ്ടുതവണ മാത്രമേ പരിക്കു കാരണം ഒരു ഏകദിനത്തില്‍ നിന്നും ധോണി വിട്ടുനിന്നിട്ടുള്ളൂ.

സെഞ്ച്വറി കൂട്ടുകെട്ടുമായി കുല്‍ദീപ്- ചഹല്‍
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാഗ്യ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും മൂന്നാം ഏകദിനത്തില്‍ ഒരു നേട്ടം തങ്ങളുടെ പേരില്‍ കുറിച്ചു. ഒരുമിച്ച് കളിച്ച് ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ തികച്ച സ്പിന്‍ സഖ്യമായി ഇവര്‍ മാറുകയായിരുന്നു. കളിയില്‍ കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ചഹല്‍ രണ്ടു വിക്കറ്റെടുത്തിരുന്നു.
ഇരുവരും 38 മല്‍സരങ്ങളാണ് ഇതുവരെ ഇന്ത്യക്കായി കളിച്ചത്. 77 വിക്കറ്റുകളുമായി കുല്‍ദീപ് വിക്കറ്റ് കൊയ്ത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ചഹല്‍ 68 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

രോഹിത് ശര്‍മയുടെ റണ്ണൗട്ട്
മൂന്നാം ഏകദിനത്തില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയ ഓപ്പണറും വൈസ് ക്യാപ്റ്റുമായ രോഹിത് ശര്‍മ (62) റണ്ണൗട്ടായാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കോലിക്കൊപ്പം ചേര്‍ന്ന് 113 റണ്‍സുണ്ടാക്കിയ അദ്ദേഹം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
കളിയില്‍ ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. 193 ഏകദിനങ്ങള്‍ കളിച്ചു കഴിഞ്ഞ താരം ഇതു രണ്ടാം തവണ മാത്രമാണ് ഇത്തരത്തില്‍ ഔട്ടായത്. ഏകദിനത്തില്‍ ഒരിക്കല്‍പ്പോലും സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ സഹീര്‍ ഖാന്‍, മുഹമ്മദ് കൈഫ്, മൊഹീന്ദര്‍ അമര്‍നാഥ്, രവീന്ദ്ര ജഡേജ, റോബിന്‍ സിങ് എന്നിവരാണ്.

സിക്‌സര്‍ നേട്ടത്തില്‍ ധോണിയൊടാപ്പം രോഹിത്
ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരെന്ന റെക്കോര്‍ഡിനൊപ്പം രോഹിത് എത്തിയതും കഴിഞ്ഞ മല്‍സരത്തിലാണ്. 77 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടകടക്കം 62 റണ്‍സാണ് കളിയില്‍ ഹിറ്റ്മാന്‍ നേടിയത്. ഇതോടെയാണ് ഏകദിനത്തില്‍ ഇന്ത്യയുടെ സിക്‌സര്‍ കിങായത്.
215 സിക്‌സറുകളാണ് ഇപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. ഐസിസിയുടെ ഏഷ്യന്‍ ഇലവനു വേണ്ടി നേടിയ ഏഴു സിക്‌സറുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ 215 സിക്‌സറുകളാണ് ധോണിയുടെയും സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications