വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്‍മാര്‍- ട്രിപ്പിള്‍ നേടിയ താരത്തെപോലും ടീം ഇന്ത്യക്കു വേണ്ട!

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുള്ള താരങ്ങളെയാണ് പരിഗണിച്ചത്

പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ അത് പുറത്തെടുക്കാന്‍ അവസരം നല്‍കാതെ തഴയപ്പെട്ട ചില ക്രിക്കറ്റര്‍മാരുണ്ട്. ദേശീയ ടീമിലെ 11 പേരില്‍ ഒരാളാവണമമെന്ന ആഗ്രഹവുമായി രാജ്യത്ത് ഒരുപിടി മികച്ച താരങ്ങളുണ്ട്. എന്നാല്‍ കഴിവുനൊപ്പം ഭാഗ്യം കൂടെയുള്ളവര്‍ക്കു മാത്രമേ ദേശീയ ടീമില്‍ ഇടം ലഭിക്കാറുള്ളൂ. ചിലര്‍ ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുത്ത് ടീമില്‍ സ്ഥാനം ഭദ്രമാക്കുമ്പോള്‍ മറ്റു ചിലര്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സ്വയം ടീമിനു പുറത്തേക്കു വഴി കാണിക്കുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാനുള്ള മികവുണ്ടായിട്ടും കഴിഞ്ഞ 10 വര്‍ഷത്തിനിടെ തഴയപ്പെട്ട താരങ്ങള്‍ ഒരുപാടുണ്ട്. അക്കൂട്ടത്തിലെ മികച്ച അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു കരുണിന്റെ ഉജ്ജ്വല ഇന്നിങ്‌സ്. എന്നാല്‍ ഈ പ്രകടനത്തിനു ശേഷം വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കരുണിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടുള്ളൂ.
അജിങ്ക്യ രഹാനെയുടെ മടങ്ങിവരവും അഞ്ചു ബൗളര്‍മാരെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനവുമെല്ലാം കരുണിന്റെ വഴിയടയ്ക്കുകയായിരുന്നു.
രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടയ്ക്കു വേണ്ടിയും കരുണ്‍ പിന്നീട് ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിരുന്നു. എന്നാല്‍ നിലവിലെ ടെസ്റ്റ് ടീമില്‍ ഹനുമാ വിഹാരി അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്നതും രവീന്ദ്ര ജഡേഡ ആറാം നമ്പറില്‍ ഇറങ്ങുന്നതുമെല്ലാം കരുണിന്റെ മടങ്ങിവരവ് ദുഷ്‌കരമാക്കിയിട്ടുണ്ട്.

മനോജ് തിവാരി

മനോജ് തിവാരി

ബംഗാളില്‍ നിന്നുള്ള ബാറ്റ്‌സ്മാന്‍ മനോജ് തിവാരി 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചാതയും തിവാരിയായിരുന്നു. എന്നാല്‍ ഈ പ്രകടനം കഴിഞ്ഞതിനു പിന്നാലെ താരം ടീമിന് പുറത്തായി. പിന്നീടുള്ള 14 മല്‍സരങ്ങളിലും തിവാരിയെ ഇന്ത്യ കളിപ്പിച്ചില്ല.
2012ല്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയ തിവാരി നാലു വിക്കറ്റുമായി ബൗളിങില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇതും അദ്ദേഹത്തെ രക്ഷിച്ചില്ല. 2015നു ശേഷം ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവും തിവാരിക്കുണ്ടായിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റൈസിങ് പൂനെ ജയന്റ്‌സ് ടീമുകള്‍ക്കായി മോശമില്ലാത്ത ബാറ്റിങ് കാഴ്ചവച്ചിട്ടും 34 കാരനായ തിവാരിയെ ഇപ്പോള്‍ ഐപിഎല്ലിലെ ഫ്രാഞ്ചൈസികള്‍ക്കും വേണ്ട.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനു കീഴില്‍ ഇന്ത്യക്കു വേണ്ടി കളിച്ച താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. 2007ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കന്നി ടി20 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ ഉത്തപ്പയും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടീമിനും അകത്തും പുറത്തുമായി തുടര്‍ന്ന ഉത്തപ്പ വൈകാതെ എന്നന്നേക്കുമായി ഔട്ടാവുകയും ചെയ്തു.
എങ്കിലും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി വ്യത്യസ്ത പൊസിഷനുകളില്‍ ഉത്തപ്പ റണ്‍സ് അടിച്ചുകൂട്ടി. എങ്കിലും ഇതൊന്നും താരത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വഴിയൊരുക്കിയില്ല.
മുന്‍ പേസര്‍ ആശിഷ് നെഹ്‌റയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ടി20 ടീമില്‍ മടങ്ങിയെത്താനാണ് ഇനി 34കാരനായ ഉത്തപ്പ ശ്രമിക്കേണ്ടത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമാണ് ഇതിനുള്ള ഏക വഴി.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക് എന്നിവരേക്കാളൊക്കെ മുമ്പ് 17ാം വയസ്സില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ താരമാണ് വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. എന്നാല്‍ ചില മോശം പ്രകടനങ്ങള്‍ പാര്‍ഥീവിന്റെ സ്ഥാനം തെറിപ്പിക്കുകയും കാര്‍ത്തികും പിന്നാലെ ധോണിയും ടീമിലെ സ്ഥാനം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.
ദേശീയ ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടിയും ഐപിഎല്ലിലുമെല്ലാം പാര്‍ഥീവ് മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
2016-17ല്‍ പാര്‍ഥീവ് നയിച്ച ഗുജറാത്ത് രഞ്ജി ട്രോഫി ജേതാക്കളായിരുന്നു. ഫൈനലില്‍ റണ്‍ ചേസില്‍ ഗുജറാത്തിനു വേണ്ടി 143 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു, പിന്നാലെ വൃധിമാന്‍ സാഹയ്്ക്കു പരിക്കേറ്റതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും പാര്‍ഥീവിന് ഇടം ലഭിച്ചു. മല്‍സരത്തില്‍ ഒരു ഫിഫ്റ്റി നേടിയെങ്കിലും അദ്ദേഹം തൊട്ടടുത്ത മല്‍സരത്തില്‍ ടീമിന് പുറത്തായി. പിന്നീടൊരിക്കലും ഇന്ത്യക്കു വേണ്ടി പാര്‍ഥീവ് കളിച്ചിട്ടില്ല.

പങ്കജ് സിങ്

പങ്കജ് സിങ്

2014ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് പേസര്‍ പങ്കജ് സിങ്. ഇഷാന്ത് ശര്‍മയ്ക്കു പരിക്കേറ്റകതോടെ ഒരു ടെസ്റ്റില്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ അംപയറുടെ ചില മോശം തീരുമാനങ്ങളും ചില ക്യാച്ചിങ് പിഴവുകളും കാരണം പങ്കജിന്റെ അരങ്ങേറ്റം നിരാശാജനകമായി മാറി.
രാജസ്ഥാനില്‍ നിന്നുള്ള ഈ താരത്തെ പിന്നീടൊരിക്കലും ഇന്ത്യ കളിപ്പിച്ചതുമല്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പങ്കജ് മികച്ച പ്രകടം നടത്തിക്കൊണ്ടിരുന്നു. 2018ല്‍ രഞ്ജി ട്രോഫിയില്‍ അതിവേഗം 400 വിക്കറ്റുകള്‍ തികച്ച പേസറെന്ന റെക്കോര്‍ഡിന് താരം അവകാശിയാവുകയും ചെയ്തു. പക്ഷെ എന്നിട്ടും പങ്കജിന് വീണ്ടുമൊരു അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല.

Story first published: Wednesday, July 15, 2020, 17:49 [IST]
Other articles published on Jul 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X