Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ ഒരുകൈ നോക്കാന്‍ അമേരിക്കയും... ഇനി ഏകദിനം കളിക്കും, അംഗത്വം നേടി

usa

ന്യൂയോര്‍ക്ക്: ഫുട്‌ബോളുള്‍പ്പെടെ ലോകത്തിലെ എല്ലാ കായിക ഇനങ്ങളിലും തങ്ങളുടെ മികവ് തെളിയിച്ച അമേരിക്ക ഇനി ക്രിക്കറ്റിലും ഒരുകൈ നോക്കുന്നു. ഇതാദ്യമായി ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ അമേരിക്ക യോഗ്യത നേടി. ഹോങ്കോങിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് അമേരിക്ക ഏകദിനത്തില്‍ കളിക്കാന്‍ യോഗ്യത നേടിയത്.

ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2യിലേക്കു യോഗ്യത നേടിയതോടെയാണ് അമേരിക്കയ്ക്കു ഏകദിന അംഗത്വം ലഭിച്ചത്. തുടര്‍ച്ചയായി മൂന്നു കളികളിലും ജയിച്ചായിരുന്നു അമേരിക്കയുടെ കുതിപ്പ്. ആദ്യ മല്‍സരത്തില്‍ ഒമാനോടു തോറ്റെങ്കിലും പിന്നീട് നമീബിയ, പപ്പുവ ന്യു ഗ്വിനി, ഹോങ്കോങ് എന്നിവരെ പരാജയപ്പെടുത്തി അമേരിക്ക ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2യിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

ഹോങ്കോങിനെതിരായ നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം കൂടിയായ സാവിയര്‍ മാര്‍ഷലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അമേരിക്കയ്ക്കു ഉജ്ജ്വല ജയം സമ്മാനിച്ചത്. അമേരിക്കയെക്കൂടാതെ സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍, യുഎഇ, നേപ്പാള്‍ എന്നിവരാണ് ലോക ക്രിക്കറ്റ് ലീഗിന്റെ ഡിവിഷന്‍ 2യിലേക്കു യോഗ്യത നേടിയ മറ്റു ടീമുകള്‍.

Story first published: Thursday, April 25, 2019, 12:31 [IST]
Other articles published on Apr 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+