വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ മോഹം നടക്കില്ല, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!

ടി20 ലോകകപ്പിനു ശേഷം അദ്ദേഹം നായകസ്ഥാനമൊഴിയും

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോലിയെ വൈകാതെ ഏകിനത്തില്‍ നായകസ്ഥാനത്ത് നിന്നു മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോലിയുടെ തീരുമാനത്തില്‍ ബിസിസിഐ അസംതൃപ്തരാണെന്നും ഏകദിന ക്യാപ്റ്റനായി അധികകാലം തുടരാന്‍ കഴിയില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

BCCI Wants To Remove Virat Kohli As ODI Captain : Reports | Oneindia Malayalam

ബിസിസിഐ ഒഫീഷ്യല്‍ തന്നെയാണ് ഏകദിനത്തില്‍ കോലിയുടെ ക്യാപ്റ്റന്‍സി സുരക്ഷിതമല്ലെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.സൗരവ് ഗാംഗുലി, ജയ് ഷാ എന്നിവരുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനകള്‍ നോക്കുകയാണെങ്കില്‍ ഇരുവരും അഭിനന്ദിച്ചുവെങ്കിലും 2023ലെ ലോകകപ്പ് വരെ കോലി ഏകദിനത്തില്‍ ക്യാപ്റ്റനായി തുടരുമെന്ന് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അതു വരെ അദ്ദേഹം നായകസ്ഥാനത്തു നില്‍ക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.

 കോലിയുടെ ലക്ഷ്യം

കോലിയുടെ ലക്ഷ്യം

2023ലെ ഏകദിന ലോകകപ്പ് വരെയെങ്കിലും ഈ ക്യാപ്റ്റന്‍സി സുരക്ഷിതമാക്കാനാണ് കോലിയുടെ ശ്രമമെന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. പക്ഷെ അതു സംഭവിക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കോലിയെക്കൂടാതെ ടി20 ലോകകപ്പിനു ശേഷം രവി ശാസ്ത്രിയും പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. കരാര്‍ നീട്ടാന്‍ ബിസിസിഐ ശ്രമം നടത്തിയിരുന്നെങ്കിലും ശാസ്ത്രി ഇതു നിരസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പടിയിറക്കവും കോലിയെ നായകസ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാനും 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന ഏറ്റവും വലിയ ലക്ഷ്യത്തിനായി ശ്രമിക്കാന്‍ കോലിയോടു ശാസ്ത്രി ഉപദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ 43ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ ഇതില്‍പ്പെടുന്നു. ടി20യില്‍ ഇനിയും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല.

ഏകദിന ക്യാപ്റ്റന്‍

ഏകദിന ക്യാപ്റ്റന്‍

ഏകദിന ക്യാപ്റ്റനായി തുടരുമെന്ന് തന്നെയാണ് കോലി അറിയിച്ചിട്ടുള്ളതെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം ബിസിസിഐ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും കോലി തന്നെ തുടര്‍ന്നാല്‍ മതിയോ, മറ്റാരെയെങ്കിലും ഈ സ്ഥാനത്തക്കു കൊണ്ടു വരണമോയെന്നു ബിസിസിഐ തീരുമാനിക്കുക.
അതിനിടെ രോഹിത്തിനെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കോലി സെലക്ഷന്‍ കമ്മിറ്റിയെ സമീപിച്ചതായും ബിസിസിഐയ്ക്കു ഇതു അത്ര രസിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോഹിത്തിന് 34 വയസ്സായതിനാല്‍ ചെറുപ്പക്കാരായ മറ്റാരെയങ്കിലും കൊണ്ടു വരണമെന്നാണ് കോലിയുടെ നിര്‍ദേശം. ഏകദിനത്തില്‍ തന്റെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലും ടി20 ടീം നായകനായി റിഷഭ് പന്തും വരുന്നതാണ് ഉചിതമെന്നും കോലി അറിയിച്ചുവെന്നാണ് വിവരം.

 താരങ്ങള്‍ക്കും അതൃപ്തി

താരങ്ങള്‍ക്കും അതൃപ്തി

ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ക്കു കോലിയുടെ ക്യാപ്റ്റന്‍സിയിലും സമീപനങ്ങളിലുമല്ലാം അസംതൃപ്തിയുണ്ടായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ഗാമിയായ എംഎസ് ധോണിയെപ്പോലെയാായിരുന്നില്ല കോലി. ധോണിയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ മുറി എല്ലായ്‌പ്പോഴും തുറന്നു കിടക്കാറുണ്ടായിരുന്നു. ആര്‍ക്കും അവിടേക്കു വരാനും ഒപ്പം ഭക്ഷണം കളിക്കാനും ഗെയിം കളിക്കാനും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാനുമെല്ലാം സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ കോലി ഇതുപോലെയല്ല. ഗ്രൗണ്ടിന് പുറത്ത് അദ്ദേഹം അക്ഷരാര്‍ഥത്തില്‍ അപരിചിതനാണ്. അദ്ദേഹവുമായി ആശയവിനിമയം അത്ര എളുമപ്പമല്ലെന്നും ക്യാപ്റ്റന്‍സിയുടെ തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു മുന്‍ ഇന്ത്യന്‍ താരം പിടിഐയോടു വെളിപ്പെടുത്തി.

 രോഹിത്തും ധോണിയും

രോഹിത്തും ധോണിയും

രോഹിത് ശര്‍മയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ചില സ്വഭാവങ്ങള്‍ കാണാന്‍ കഴിയും. ജൂനിയര്‍ താരങ്ങളെ തനിക്കൊപ്പം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോവുകയും അവര്‍ മാനസിക സമ്മര്‍ദ്ദം നേരിടുമ്പോള്‍ പ്രചോദനം നല്‍കുകയും ചെയ്യാറുണ്ട്. പക്ഷെ കോലിക്കെതിരായ പ്രധാന പരാതി പ്രകടനത്തില്‍ ചെറിയ ഇടിവുണ്ടാവുമ്പോള്‍ അവരെ വിറപ്പിക്കുന്നുവെന്നതാണ്.
വാര്‍ത്താസമ്മേളനങ്ങളില്‍ കോലി ആശയവിനിമയത്തെക്കുറിച്ചെല്ലാം സംസാരിക്കാറുണ്ട്. പക്ഷെ ഒരു കളിക്കാരന് അവരുടെ ക്യാപ്റ്റനെ ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ അദ്ദേഹം കൈയില്‍ പിടിച്ചിട്ടില്ല എന്നതാണ് സത്യമെന്ന് നേരത്തേ കോലിയുടെ സ്ഥിരമായ അഴിച്ചുപണികളെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ഒരു താരം തുറന്നടിക്കുന്നു.

Story first published: Friday, September 17, 2021, 14:00 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X