For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിച്ചില്‍ അസംതൃപ്തനായി കോലി; രണ്ടാം ടെസ്റ്റില്‍ സ്പിന്‍ പിച്ചൊരുക്കും

ആദ്യ ഇന്നിങ്‌സില്‍ 537ഉം രണ്ടാം ഇന്നിങ്‌സില്‍ 260 റണ്‍സുമാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിന്റെ നാല് ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയതു.

By Anwar Sadath

ദില്ലി: ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടുമായി സമനിലയില്‍ പിരിയേണ്ടിവന്നതില്‍ തികച്ചും അസംതൃപ്തനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അഞ്ചുദിവസവും ബാറ്റ് ചെയ്യാവുന്ന വിധിത്തില്‍ പിച്ചൊരുക്കിയതിനെതിരെ കോലി അധികൃതരോട് സംസാരിച്ചതായാണ് വിവരം. രണ്ട് ഇന്നിങ്‌സുകളിലുമായി ഇംഗ്ലണ്ട് റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 537ഉം രണ്ടാം ഇന്നിങ്‌സില്‍ 260 റണ്‍സുമാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിന്റെ നാല് ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയതു. അടുത്തിടെ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ന്യൂസിലന്റ് ടീമിന് ബാറ്റിങ്ങിന് അനുകൂലമല്ലാത്ത സ്പിന്‍ പിച്ചാണ് ഇന്ത്യ ഒരുക്കിയത്. മൂന്നു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.

virat-kohli

ഇതില്‍നിന്നും വ്യത്യസ്തമായി ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത വിക്കറ്റ് ഒരുക്കിയതില്‍ ക്യൂറേറ്ററോട് കോലി അതൃപ്തി അറിയിച്ചതായാണ് വിവരം. ഇതേതുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ ആദ്യദിനം മുതല്‍ കുത്തിത്തിരിയുന്ന പിച്ചാണ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. മത്സരം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാക്കാനായിരിക്കും ക്യൂറേറ്റര്‍മാരുടെ ശ്രമം.

ആദ്യ ടെസ്റ്റ് നടന്ന രാജ്‌കോട്ടില്‍ ആദ്യ രണ്ടുദിവസവും തികച്ചും ബാറ്റിങ്ങിന് അനുകൂലമായിരുന്നെന്ന് കോലി പറയുന്നു. മൂന്നാദിവസം പിച്ച് സ്ലോ ആയെങ്കിലും ബാറ്റിങ്ങിന് കുഴപ്പമൊന്നുമില്ലായിരുന്നു. നാലാദിവസവും അഞ്ചാം ദിവസവും ഇതുതന്നെയായിരുന്നു സ്ഥിതി. അഞ്ചാദിനം ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റ് നഷ്ടമായെങ്കിലും ബാറ്റ് ചെയ്യല്‍ ദുഷ്‌കരമായിരുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Story first published: Tuesday, November 15, 2016, 8:42 [IST]
Other articles published on Nov 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+