
ടോം ലാദം, ദിമുത് കരുണരത്‌ന
ന്യൂസീലന്‍ഡ് ഓപ്പണര്‍ ടോം ലാദം അണ്ടര്‍റേറ്റഡ് ചെയ്യപ്പെട്ട താരങ്ങളിലൊരാളാണ്. 56 ടെസ്റ്റില്‍ നിന്ന് 42.2 ശരാശരിയില്‍ 3929 റണ്‍സും 102 ഏകദിനത്തില്‍ നിന്ന് 2824 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ശ്രീലങ്കന്‍ നായകനും ഓപ്പണറുമായ ദിമുത് കരുണരത്‌ന സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടെസ്റ്റില്‍ മാത്രമാണ് നിലവില്‍ അദ്ദേഹം സജീവം. 72 ടെസ്റ്റില്‍ നിന്ന് 38.6 ശരാശരിയില്‍ 5176 റണ്‍സ് കരുണരത്‌നയുടെ പേരിലുണ്ട്. 34 ഏകദിനങ്ങളില്‍ നിന്ന് 767 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.

ഷായ് ഹോപ്, റോസ് ടെയ്‌ലര്‍, മുഷ്ഫിഖര്‍ റഹിം
വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പാണ് മൂന്നാമന്‍. 81 ഏകദിനങ്ങളില്‍ നിന്ന് 3547 റണ്‍സും 34 ടെസ്റ്റില്‍ നിന്ന് 1603 റണ്‍സും 13 ടി20യില്‍ നിന്ന് 238 റണ്‍സുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലറാണ് നാലാമന്‍. 107 ടെസ്റ്റില്‍ നിന്ന് 7379 റണ്‍സും ഏകദിനത്തില്‍ 8581 റണ്‍സും ടി20യില്‍ 1909 റണ്‍സും ടെയ്‌ലറിന്റെ പേരിലുണ്ട്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമാണ് അഞ്ചാമന്‍. 74 ടെസ്റ്റില്‍ നിന്ന് 4685 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 6581 റണ്‍സും 86 ടി20യില്‍ നിന്ന് 1282 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഫവാദ് അലം, ക്രിസ് വോക്‌സ്, മുജീബുര്‍ റഹ്മാന്‍
പാക് താരം ഫവാദ് അലം ആറാമനാണ്. 15 വര്‍ഷം കരിയറില്‍ 11 ടെസ്റ്റില്‍ നിന്ന് 715 റണ്‍സും 38 ഏകദിനത്തില്‍ നിന്ന് 966 റണ്‍സുമാണ് അദ്ദേഹം നേടിയത്. വേണ്ടത്ര അവസരം താരത്തിന് ലഭിച്ചില്ല.ക്രിസ് വോക്‌സാണ് ഏഴാമന്‍. ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ അദ്ദേഹം 38ടെസ്റ്റില്‍ നിന്ന് 1321 റണ്‍സും 112 വിക്കറ്റും 104 ഏകദിനത്തില്‍ നിന്ന് 1315 റണ്‍സും 149 വിക്കറ്റും 8 ടി20യില്‍ നിന്ന് 91 റണ്‍സും ഏഴ് വിക്കറ്റും വോക്‌സ് നേടിയിട്ടുണ്ട്.അഫ്ഗാന്‍ സ്പിന്നര്‍ മുജീബര്‍ റഹ്മാനാണ് എട്ടാമന്‍.20കാരനായ താരം ഒരു ടെസ്റ്റില്‍ നിന്ന് 1വിക്കറ്റും 43 ഏകദിനത്തില്‍ നിന്ന് 70 വിക്കറ്റും 19 ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് നേടിയത്.

ഇഷാന്ത് ശര്‍മ, ആഷ്ടണ്‍ അഗര്‍, കീമാര്‍ റോച്ച്
ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് ഒമ്പതാമന്‍.101 ടെസ്റ്റില്‍ നിന്ന് 303 റണ്‍സും 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് എട്ട് വിക്കറ്റും ഇഷാന്തിന്റെ പേരിലുണ്ട്. ഓസീസ് താരം ആഷ്ടണ്‍ അഗറാണ് 10ാമന്‍.ഓള്‍റൗണ്ടറായ അദ്ദേഹം 4 ടെസ്റ്റില്‍ നിന്ന് 195 റണ്‍സും 9 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 217 റണ്‍സും 12 വിക്കറ്റും 32 ടി20യില്‍ നിന്ന് 176 റണ്‍സും 38 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കിമാര്‍ റോച്ചാണ് 11മന്‍. 63 ടെസ്റ്റില്‍ നിന്ന് 214 വിക്കറ്റും 92 ഏകദിനത്തില്‍ നിന്ന്124 വിക്കറ്റും 11 ടി20യില്‍ നിന്ന് 10 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.


Click it and Unblock the Notifications











