വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍, സൂര്യ ഇവരുടെ അരങ്ങേറ്റം നോക്കൂ, പാകിസ്താന്‍ ഇന്ത്യയെ കണ്ടു പഠിക്കണം- തുറന്നടിച്ച് ആമിര്‍

ടീം സെലക്ഷനില്‍ പിസിബി ശ്രദ്ധ നല്‍കണമെന്ന് മുന്‍ പേസര്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരേ ആഞ്ഞടിച്ച് മുന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍. സാങ്കേതികപരമായി പല കുറവുകളുമുള്ള യുവ താരങ്ങളെയാണ് പാകിസ്താന്‍ ടീമിലേക്കു പരിഗണിക്കാറുള്ളതെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പ് ഇവര്‍ നടത്തിയിട്ടുണ്ടാവില്ലെന്നും ആമിര്‍ ചൂണ്ടിക്കാട്ടി.

ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് പാക് ടീമിന്റെ സെലക്ഷനിലെ പിഴവുകളെ അദ്ദേഹം വിമര്‍ശിച്ചത്. ടീമിലേക്കു യുവതാരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകളെ ഇന്ത്യ മാതൃകയാക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.

 ഉയര്‍ന്ന നിലാരത്തിലുള്ള പ്രകടനം

ഉയര്‍ന്ന നിലാരത്തിലുള്ള പ്രകടനം

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു ഇന്ത്യയടക്കമുള്ള ടീമുകള്‍ കൊണ്ടു വരുന്ന യുവതാരങ്ങളെ നോക്കൂ.യ അവര്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെയും മറ്റു ടൂര്‍ണമെന്റുകളിലൂടെയുമെല്ലാം കളിച്ചു വളര്‍ന്ന അവര്‍ എന്തിനും തയ്യാറായ ശേഷമാണ് ദേശീയ ടീമുകളിലേക്കു വരുന്നത്. ഒരിക്കല്‍ ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്യും.
എന്നാല്‍ പാകിസ്താന്റെ കാര്യമെടുത്താല്‍ ദേശീയ ടീമിലെത്തിയ ശേഷമാണ് യുവതാരങ്ങള്‍ കൂടുതല്‍ പഠിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ട് പ്രകടനം മെച്ചപ്പെടുത്തുന്നവരാണ് ഇവര്‍. എന്നാല്‍ ഇന്ത്യന്‍ താരങ്ങളാവട്ടെ ദേശീയ ടീമിലെത്തുന്നതിനു മുമ്പ് തന്നെ എല്ലാം പഠിച്ചവരും ഏതു സാഹചര്യത്തിലും കളിക്കാന്‍ മിടുക്കുള്ളവരുമാണെന്നും ആമിര്‍ നിരീക്ഷിച്ചു.

 ഇഷാന്‍, സൂര്യ ഇവരെ നോക്കൂ

ഇഷാന്‍, സൂര്യ ഇവരെ നോക്കൂ

ഇന്ത്യക്കു വേണ്ടി അടുത്തിടെ അരങ്ങേറിയ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരടക്കമുള്ള താരങ്ങളെ നോക്കൂ. അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ എല്ലാ തരത്തിലും തയ്യാറായി വന്നവരാണ്. കന്നി മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ അതുകൊണ്ടു തന്നെ കൂടുതല്‍ ഉപദേശമോ, കോച്ചിങോയൊന്നും അവര്‍ക്ക് ആവശ്യവുമില്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വര്‍ഷങ്ങളായി കളിച്ചു കൊണ്ടിരിക്കുന്നവരാണ് ഇവര്‍. ഇതു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവരുടെ അരങ്ങേറ്റം കൂടുതല്‍ സുഗമമാക്കുകയും ചെയ്തതായി ആമിര്‍ വിശദമാക്കി.

 സ്‌കൂള്‍ ക്രിക്കറ്റല്ല

സ്‌കൂള്‍ ക്രിക്കറ്റല്ല

അന്താരാഷ്ട്ര ക്രിക്കറ്റെന്നാല്‍ നിങ്ങള്‍ക്കു ജോലി പഠിച്ചെടുക്കാനുള്ള സ്‌കൂള്‍ ക്രിക്കറ്റല്ല. ഇതു വളരെ കടുപ്പമേറിയ അന്തരീക്ഷമാണ്. ഇവിടെ ഗെയിമിനെക്കുറിച്ച് നന്നായി അറിയുന്നവരും പിടിച്ചുനില്‍ക്കാനുള്ള പ്രതിഭയുള്ളവരുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. നിങ്ങള്‍ക്കു ക്രിക്കറ്റ് പഠിക്കണമെങ്കില്‍ അക്കാദമിയിലോ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ പോയി പഠിക്കണം. പകുതി തയ്യാറായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരരുത്, ദേശീയ ടീമിനായ കളിച്ച് കൂടുതല്‍ പഠിച്ചെടുക്കാമെന്നുള്ള പ്രതീക്ഷയുമുണ്ടാവരുത്. പാകിസ്താനില്‍ സാങ്കേതികപരമായി പല കുറവുകളുമുള്ള യുവതാരങ്ങളെയാണ് പലപ്പോഴും ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കുന്നത്. ദേശീയ ടീമിനു വേണ്ടി കൡവെ അവര്‍ ഈ കുറവുകള്‍ പരിഹരിക്കുമെന്ന കണക്കുകൂട്ടലാണ് പിസിബിക്കുള്ളത്. എന്നാല്‍ ഇതു നടക്കുന്ന കാര്യമല്ലെന്നും ആമിര്‍ വിശദമാക്കി.

Story first published: Wednesday, May 12, 2021, 15:02 [IST]
Other articles published on May 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X