അണ്ടര്‍ 19 ഏഷ്യാ കപ്പ്: ചാംപ്യന്‍മാരെ തരിപ്പണമാക്കി യുവ ഇന്ത്യ... ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍
സാവാര്‍ (ബംഗ്ലാദേശ്): അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനിസ്താനെയാണ് ഇന്ത്യ തകര്‍ത്തത്.
51 റണ്‍സിന്റെ മികച്ച ജയമാണ് മൂന്ന് തവണ ചാംപ്യന്‍മാരായി റെക്കോഡിട്ട ഇന്ത്യ സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്. വിജയത്തോടെ പൂള്‍ എയിലെ ചാംപ്യന്‍മാരാവാനും ഇന്ത്യക്ക് കഴിഞ്ഞു. ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയിച്ചതിനാല്‍ ഇന്ത്യയും അഫ്ഗാനിസ്താനും നേരത്തെ തന്നെ പൂള്‍ എയില്‍ നിന്ന് സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു.

ഇന്ത്യ 221ന് പുറത്ത്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.3 ഓവറില്‍ 221 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ യഷാസ്‌വി ജൈസ്വാള്‍ (92), ആയുഷ് ബഡോനി (65) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യക്ക് ജയിക്കാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്.
93 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ജൈസ്വാളിന്റെ ഇന്നിങ്‌സ്. 66 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമാണ് ബഡോനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
അഫ്ഗാനു വേണ്ടി അസ്മത്തുല്ല ഒമര്‍സായിയും ക്വസിസ് അഹ്മദും മൂന്ന് വീതവും അബിദ് മുഹമ്മദി രണ്ടു വിക്കറ്റും വീഴ്ത്തി തിളങ്ങി.

അഫ്ഗാനെ 170 റണ്‍സിലൊതുക്കി
മറുപടിയില്‍ ഇന്ത്യന്‍ ബൗളര്‍മാരും ശക്തമായ തിരിച്ചടി നല്‍കിയപ്പോള്‍ അഫ്ഗാന്‍ പോരാട്ടം 45.4 ഓവറില്‍ 170 റണ്‍സിലൊതുങ്ങുകയായിരുന്നു. 47 റണ്‍സെടുത്ത റിയാസ് ഹുസെയ്‌നാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ റഹ്മത്തുള്ള ഗുര്‍ബാസാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍.

വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാര്‍
അഫ്ഗാനിസ്താനെതിരേ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സ്പിന്നര്‍മാരായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സിദ്ദാര്‍ഥ് ദെശായിയും മൂന്ന് പേരെ പുറത്താക്കിയ ഹാര്‍ഷ് ത്യാഗിയും ഇന്ത്യന്‍ വിജയം അനായാസമാക്കി. സമീര്‍ ചൗധരി രണ്ടും ബഡോനി ഒരു വിക്കറ്റും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications