വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോച്ചായും ദ്രാവിഡ് കസറുന്നു, ലോകകപ്പടക്കം നേടി!- പ്രധാന നേട്ടങ്ങളറിയാം

ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി സ്ഥാനമേറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡ്. നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പോടെ നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുകയാണ്. പകരക്കാരനായാണ് ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കു വരുന്നത്. ന്യൂസിലാന്‍ഡുമായി അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരകളായിരിക്കും കോച്ചെന്ന നിലയില്‍ ദ്രാവിഡിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി.

തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ്വ ക്രിക്കറ്റര്‍മരില്‍ ഒരാള്‍ കൂടിയാണ് ദ്രാവിഡ്. ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, കോച്ച് തുടങ്ങിയ എല്ലാ റോളുകളിലും ഒരുപോലെ ശോഭിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയരക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. കോച്ചെന്ന നിലയില്‍ ചില വലിയ നേട്ടങ്ങള്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 രാജസ്ഥാന്‍ റോയല്‍സ് ടീം

രാജസ്ഥാന്‍ റോയല്‍സ് ടീം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ കോച്ചായി ദ്രാവിഡ് നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹം പരിശീലക സംഘത്തിലേക്കു മാറിയിരുന്നു. ആദ്യ സീസണില്‍ റോയല്‍സിന് പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു റോയല്‍സിന്റെ പ്ലേഓഫ് മോഹം പൊലിഞ്ഞത്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു റോയല്‍സിന്റേത്. അത്ര മികച്ച കളിക്കാരൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും റോയല്‍സിന് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സാധിച്ചു. ഈ സീസണോടെയാണ് പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്.

 അണ്ടര്‍ 19 ലോകകപ്പ്

അണ്ടര്‍ 19 ലോകകപ്പ്

ദ്രാവിഡിന്റെ ഇതുവരെയുള്ള കോച്ചിങ് കരിയറിലെ പൊന്‍തൂവലെന്നു വിശേഷിപ്പിക്കാവുന്നത് 2018ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് കിരീട വിജയമായിരുന്നു. എന്നാല്‍ രണ്ടു ലോകകപ്പുകളില്‍ അദ്ദേഹം ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2016ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയായിരുന്നു ദ്രാവിഡിന്റെ തുടക്കം. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ടീം റണ്ണറപ്പുകളായി മാറി. ഇഷാന്‍ കിഷനായിരുന്നു ടീമിന നയിച്ചത്. റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടക്കമുള്ളവര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
അന്നു കൈയെക്കുംദൂരത്തു നഷ്ടമായ ലോകകിരീടം രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡില്‍ ദ്രാവിഡ് സ്വന്തമാക്കുകയായരിരുന്നു. പൃഥ്വി ഷായായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ്, കാര്‍ത്തിക് ത്യാഗി, ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരെല്ലം ഇന്ത്യക്കു വേണ്ടി കളിച്ചിരുന്നു. ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെയായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്.

 ശ്രീലങ്കന്‍ പര്യടനം

ശ്രീലങ്കന്‍ പര്യടനം

ഈ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ പരിശീലകന്റെ റോൡ ദ്രാവിഡായിരുന്നു. സീനിയര്‍ ടീമിനോടൊപ്പം അദ്ദേഹത്തിന്റെ ആദ്യത്തെ ഊഴം കൂടിയായിരുന്നു ഇത്. രവി ശാസ്ത്രിയുള്‍പ്പെട്ട പരിശീലകസംഘം ഇന്ത്യന്‍ ടെസ്റ്റ് ടീമിനോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ദ്രാവിഡിനെ ലങ്കയിലേക്ക് അയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. യുവതാരങ്ങളും പുതുമുഖങ്ങളുമുള്‍പ്പെട്ട ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ശിഖര്‍ ധവാനായിരുന്നു. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമായിരുന്നു പര്യടനത്തിലുണ്ടായിരുന്നത്. ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ടി20 പരമ്പര ലങ്കയും ഇതേ മാര്‍ജിനില്‍ നേടുകയായിരുന്നു. കൊവിഡ് കാരണം ടി20 പരമ്പരയ്ക്കിടെ പല പ്രമുഖ താരങ്ങളെയും നഷ്ടമായത് ഇന്ത്യയെ പരാജയത്തിലേക്കു നയിക്കുകയായിരുന്നു.

 യുവതാരങ്ങളെ വളര്‍ത്തിയെടുത്തു

യുവതാരങ്ങളെ വളര്‍ത്തിയെടുത്തു

യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേകം താല്‍പ്പര്യം കാണിച്ചിരുന്ന വ്യക്തി കൂടിയാണ് രാഹുല്‍ ദ്രാവിഡ്. നിലവില്‍ സീനിയര്‍ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന പല താരങ്ങളെയും സംഭാവന ചെയ്തത് അദ്ദേഹമാണ്. അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം എന്നിവയുടെ കോച്ചായിരിക്കെയും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തിരിക്കെയും ഒരുപാട് യുവതാങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ദ്രാവിഡ് ശ്രമിച്ചിട്ടുണ്ട്.
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം അണ്ടര്‍ 19 കാലത്ത് ദ്രാവിഡിനു കീഴില്‍ കളിച്ചവരാണ്. ഹനുമാ വിഹാരി, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളെ ഇന്ത്യന്‍ എ ടീമിലൂടെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടു വന്നവരാണ്.

Story first published: Saturday, October 16, 2021, 16:04 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X