For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും സര്‍ഫ്രാസ്, വീണ്ടും ആവേശ്... ഇന്ത്യ ലോകകപ്പ് ക്വാര്‍ട്ടർ ഫൈനലിൽ

By Muralidharan

മിര്‍പൂര്‍: സര്‍ഫ്രാസ് ഖാന്റെയും ആവേശ് ഖാന്റെയും തകര്‍പ്പന്‍ പ്രകടനം ഒരിക്കല്‍ കൂടി ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ കാത്തു. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തച്ചുതകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ഗ്രൂപ്പ് ഡിയില്‍ ന്യൂസിലന്‍ഡിനെതിരെ 120 റണ്‍സിനായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആശിച്ച തുടക്കം കിട്ടിയില്ല. കഴിഞ്ഞ കളിയിലെ പോലെ ക്യാപ്റ്റന്‍ ഇഷന്‍ കിഷാന്‍ തന്നെയാണ് ആദ്യം പുറത്തായത്. 4 റണ്‍സെടുത്ത കിഷാനെ സ്മിത്തിന്റെ പന്തില്‍ ഫിലിപ്‌സ് പിടിച്ചു പുറത്താക്കുകയായിരുന്നു. സ്‌കോര്‍ 19 ല്‍ നില്‍ക്കേ റിക്കി ഭുയിയും പുറത്തായി. നാലാമനായി ക്രീസിലെത്തിയ സര്‍ഫ്രാസ് ഖാന്‍ ഓപ്പണര്‍ പാന്തിനൊപ്പം രക്ഷാപ്രവര്‍ത്തനം തുടങ്ങി.

safraz

80 പന്തില്‍ 87 ഫോറുകള്‍ സഹിതം 74 റണ്‍സാണ് സര്‍ഫ്രാസ് ഖാന്റെ സംഭാവന. കഴിഞ്ഞ കളിയിലും സര്‍ഫ്രാസ് ഖാന്‍ 74 റണ്‍സടിച്ച് ടോപ് സ്‌കോററായിരുന്നു. 57 റണ്‍സോടെ പാന്ത് പുറത്തായ ശേഷം അര്‍മാന്‍ ജാഫര്‍ 46ഉം എം കെ ലോമ്രോര്‍ 45 ഉം റണ്‍സെടുത്ത് ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചു. അമ്പത് ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 8 വിക്കറ്റിന് 258.

259 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിര്‍ലന്‍ഡിനെ ഇന്ത്യ നിലം തൊടീച്ചില്ല. ആദ്യത്തെ നാല് വിക്കറ്റുകള്‍ വീഴുമ്പോള്‍ അവരുടെ സ്‌കോറില്‍ ആകെ 16 റണ്‍സ്. തട്ടിയും മുട്ടിയും 31.3 ഓവറില്‍ ന്യൂസിലന്‍ഡ് 138 റണ്‍സ് വരെ എത്തി. ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. അതും 120 റണ്‍സിന്. ആവേശ് ഖാന്‍ പത്തോവറില്‍ 32 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായി. ലോമ്രോര്‍ 7.3 ഓവറില്‍ 47 റണ്‍സിന് 5 വിക്കറ്റെടുത്തു.

Story first published: Saturday, January 30, 2016, 17:04 [IST]
Other articles published on Jan 30, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+