വെടിക്കെട്ട് ബാറ്റിംഗ്; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ 3 വിക്കറ്റിന് 485!
ധാക്ക: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ വെടിക്കെട്ടോടെ തുടങ്ങി. സന്നാഹ മത്സരത്തില്‍ കാനഡയ്‌ക്കെതിരെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ഇന്ത്യയുടെ കുട്ടികള്‍ പുറത്തെടുത്തത്. അടി എന്ന് പറഞ്ഞാല്‍ പോര, വെടിക്കെട്ട് അടി. നിശ്ചിത അമ്പത് ഓവറില്‍ ഇന്ത്യയുടെ കുട്ടികള്‍ അടിച്ചെടുത്തത് 485 റണ്‍സ്. നഷ്ടമായതോ വെറും മൂന്നേ മൂന്ന് വിക്കറ്റ്.
ബംഗ്ലാദേശിലാണ് ഇത്തവണ ലോകകപ്പ് നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു. ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ ഇഷന്‍ കിഷാന്‍, റിക്കി ഭുയി എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 138 റണ്‍സെടുത്ത കിഷാനും 115 റണ്‍സെടുത്ത റിക്കി ഭുയിലും ഇന്നിംഗ്‌സ് റിട്ടയര്‍ ചെയ്ത് മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം കൊടുക്കുകയായിരുന്നു.

86 പന്തില്‍ 16 ഫോറും 7 സിക്‌സും സഹിതമാണ് ഇഷന്‍ കിഷാന്‍ 138 റണ്‍സെടുത്തത്. 10 ഫോറും 7 സിക്‌സുമടക്കമാണ് ഭുയിയും 115. 37 പന്തില്‍ 62 റണ്‍സെടുത്ത റിഷഭ് പാന്ത്, 23 പന്തില്‍ 55 റണ്‍സടിച്ച മഹിപാല്‍, 48 റണ്‍സെടുത്ത് റിട്ടയര്‍ ചെയ്ത സര്‍ഫ്രാസ് ഖാന്‍ എന്നിവരും വെടിക്കെട്ട് ബാറ്റിംഗില്‍ പങ്കാളികളായി. ഓഫ് സ്പിന്നര്‍ ഹാമിഷ് താക്കര്‍ പത്തോവറില്‍ 102 റണ്‍സാണ് വഴങ്ങിയത്.
ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുന്നത്. ജനുവരി 28 ന് മിര്‍പൂരില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഗ്രൂപ്പ് ഡിയില്‍ അയര്‍ലന്‍ഡിനൊപ്പം ന്യൂസിലാന്‍ഡ്, നേപ്പാള്‍ എന്നീ ടീമുകളും ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ജനുവരി 27 മുതല്‍ ഫെബ്രുവരി 14 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications