Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

വെല്ലിങ്ടണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരേ ഇന്ത്യക്ക് 100 റണ്‍സിന്റെ വിജയം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് നേടി നീലപ്പട കരുത്തറിയിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയക്ക് 42.5 ഓവറില്‍ 228 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

73 റണ്‍സ് നേടിയ ജാക് എഡ്വാര്‍ഡ്‌സ്, 39 റണ്‍സ് നേടിയ ബാക്‌സറ്റര്‍ ജെ ഹോള്‍ട്ട്, 38 റണ്‍സ് നേടിയ ജൊനാഥന്‍ മെര്‍ലോ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ് നിരയ്‌ക്കെതിരേ അല്‍പ്പമെങ്കിലും പ്രതിരോധം ഉയര്‍ത്തിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ശിവം മവി, കെഎല്‍ നാഗര്‍കോട്ടി എന്നിവരാണ് കങ്കാരു നിരയില്‍ കാര്യമായ നാശം വിതച്ചത്.

329 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഓസീസിനു മുന്നില്‍ വച്ചത്. ഗ്രൂപ്പ് ബി മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 328 റണ്‍സ് അടിച്ചെടുത്തു. മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.

1

പൃഥ്വി 94 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. 100 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതാണ് പൃഥ്വിയുടെ ഇന്നിങ്‌സ്. മന്‍ജ്യോത് കല്‍റ (86), ശുഭ്മാന്‍ ഗില്‍ (63) എന്നിവരും ഇന്ത്യന്‍ ബാറ്റിങില്‍ കസറി. മന്‍ജ്യോത് 99 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കല്‍റ 86 റണ്‍സെടുത്തതെങ്കില്‍ ശുഭ്മാന്‍ 54 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 63 റണ്‍സ് നേടിയത്. ഒന്നാം വിക്കറ്റില്‍ പൃഥ്വി-കല്‍റ ജോടി 180 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഇന്ത്യ വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു.

Story first published: Sunday, January 14, 2018, 13:57 [IST]
Other articles published on Jan 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+