Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: ഫൈനലിനു മുമ്പൊരു 'ഫൈനല്‍'... കംഗാരുക്കളെ മെരുക്കാന്‍ 'ദ്രാവിഡ സംഘം'

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഞായറാഴ്ച ആദ്യ ഗ്രൂപ്പ് മല്‍സരത്തിനിറങ്ങും. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയുമായാണ് ഇന്ത്യം അങ്കം കുറിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മല്‍സരം ആരംഭിക്കുന്നത്.

ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ പരിശീലന മികവിലാണ് ഇന്ത്യ യുവ വിശ്വകിരീടം ലക്ഷ്യമിടുന്നത്. ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങാനാവും 'ദ്രാവിഡസംഘത്തിന്റെ' ലക്ഷ്യം. ന്യൂസിലന്‍സിലെ സാഹചര്യങ്ങലുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി നേരത്തേ തന്നെ ഇന്ത്യ ഇവിടെയെത്തിയിരുന്നു.

റെക്കോര്‍ഡ് കിരീടം

റെക്കോര്‍ഡ് കിരീടം

റെക്കോര്‍ഡ് കിരീടം തേടിയാണ് ഇന്ത്യ കിവികളുടെ മണ്ണില്‍ പാഡണിയുന്നത്. നിലവില്‍ മൂന്നു ലോക കിരീടങ്ങളുമായി ഓസ്‌ട്രേലിയക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഇന്ത്യ. ഇത്തവണ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡിന് ഇന്ത്യ അവകാശികളാവും.
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ഇടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.

അവസാന പരമ്പര തോറ്റു

അവസാന പരമ്പര തോറ്റു

ഇന്ത്യയും ഓസ്‌ട്രേലിയയും അവസാനമായി കളിച്ച പരമ്പരയില്‍ പരാജയപ്പെട്ട ശേഷമാണ് ലോകകപ്പിന് എത്തിയിരിക്കുന്നത്. പാകിസ്താനോട് 0-2നായിരുന്നു ഓസീസ് ടീമിന്റെ തോല്‍വി. എന്നാല്‍ അന്നത്തെ ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായിരുന്ന ഒരു താരം പോലും ഈ ലോകകപ്പിനുള്ള ടീമില്‍ ഇല്ലെന്നതാണ് ശ്രദ്ധേയം.
പ്രമുഖ താരങ്ങളെയെല്ലാം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ വിട്ട ശേഷം പരീക്ഷണ ടീമുമായി ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി.
ലോകകപ്പ് ടീമിലുള്ള പല താരങ്ങളും ഏഷ്യാ കപ്പിനുള്ള സംഘത്തിലുണ്ടായിരുന്നില്ല.

മികച്ച പരിശീലകര്‍

മികച്ച പരിശീലകര്‍

മികച്ച പരിശീലകര്‍ക്കു കീഴിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും യുവ ലോകകപ്പില്‍ പോരിനിറങ്ങുന്നത്. ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ട ഇതിഹാസ ബാറ്റ്‌സമാന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യക്കു തന്ത്രങ്ങളോതുമ്പോള്‍ മുന്‍ ഓസീസ് പേസര്‍ റയാന്‍ ഹാരിസാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ കോച്ച്.
മുന്‍ ദേശീയ താരം പരസ് മാംബ്രെയാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചെങ്കില്‍ ഓസീസിന്റെ അസിസ്റ്റന്റ് കോച്ച് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ക്രിസ് റോജേഴ്‌സാണ്.

സന്നാഹ മല്‍സരങ്ങളില്‍ ജയിച്ചു

സന്നാഹ മല്‍സരങ്ങളില്‍ ജയിച്ചു

ലോകകപ്പിനു മുമ്പുള്ള സന്നാഹ മല്‍സരങ്ങളില്‍ ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ആദ്യ പോരാട്ടത്തിനിറങ്ങുക. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയതെങ്കില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ കെട്ടുകെട്ടിക്കുകയായിരുന്നു.

മികച്ച ക്യാപ്റ്റന്‍മാര്‍

മികച്ച ക്യാപ്റ്റന്‍മാര്‍

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാവും ഞായറാഴ്ചത്തെ മല്‍സരം. സ്‌കൂള്‍ ക്രിക്കറ്റിലൂടെ 500നു മുകളില്‍ സ്‌കോര്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച പൃഥ്വി ഷായാണ് ഇന്ത്യന്‍ നായകന്‍. മറുഭാഗത്ത് ജാസണ്‍ സാംഗയാണ് ഓസീസ് ടീമിനെ നയിക്കുന്നത്.
അടുത്തിടെ നടന്ന ദുലീപ് ട്രോഫിയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ പൃഥ്വിക്കായിരുന്നു. ഈ ടൂര്‍ണമെന്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇതോടെ പൃഥ്വി സ്വന്തം പേരിലാക്കിയിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്.
അതേസമയം, ആഷസിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ സെഞ്ച്വറി നേടി ഓസീസ് നായകന്‍ സാംഗയും ചരിത്രം കുറിച്ചിരുന്നു.

Story first published: Saturday, January 13, 2018, 20:50 [IST]
Other articles published on Jan 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+