For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ്: ഇംഗ്ലണ്ടും ബംഗ്ലാദേശും ജയത്തോടെ തുടങ്ങി

ഇംഗ്ലണ്ട് നമീബിയെയും ബംഗ്ലാദേശ് കാനഡയെയും തോല്‍പ്പിച്ചു

By Manu

ക്വീന്‍സ്ടൗണ്‍: ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനും വിജയത്തുടക്കം. ഗ്രൂപ്പ് സി മല്‍സരത്തില്‍ ബംഗ്ലാദേശ് 66 റണ്‍സിന് കാനഡയെ തുരത്തിയപ്പോള്‍ ഇംഗ്ലണ്ട് ദുര്‍ബലരായ നമീബിയയെ എട്ടു വിക്കറ്റിന് തരിപ്പണമാക്കുകയായിരുന്നു.

1

കാനഡയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ എട്ടു വിക്കറ്റിന് 264 റണ്‍സ് നേടി. മധ്യനിര ബാറ്റ്‌സ്മാന്‍ തൗഹിദ് റിദോയിയുടെ (122) സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ആതിഫ് ഹുസൈന്‍ 50ഉം മുഹമ്മദ് നയിം 47ഉം റണ്‍സ് നേടി. മറുപടിയില്‍ ക്യാപ്റ്റന്‍ അര്‍സ്ലന്‍ ഖാന്‍ (63) ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും മറ്റുള്ളവരില്‍ നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല. മൂന്നു പന്ത് ബാക്കിനില്‍ക്കെ 198ന് കാനഡ കൂടാരം കയറി. നേരത്തേ അര്‍ധസെഞ്ച്വറിയുമായി ബാറ്റിങില്‍ മിന്നിയ ആതിഫ് അഞ്ചു വിക്കറ്റോടെ ബൗളിങിലും കസറിയതോടെയാണ് ബംഗ്ലാ വിജയം എളുപ്പമായത്.

2

അതേസമയം, ഇംഗ്ലണ്ടിനെതിരേ നമീബിയ ഒമ്പതു വിക്കറ്റിന് 196 റണ്‍സാണ് നേടിയത്. നമീബിയന്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. 44 റണ്‍സ് നേടിയ ഷോണ്‍ ഫോച്ചെമാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. മറുപടിയില്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും വില്‍ ജാക്‌സും ചേര്‍ന്ന് അപരാജിത സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് 24.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജാക്‌സ് 73ഉം ബ്രൂക്ക് 59ഉം റണ്‍സോടെ പുറത്താവാതെ നിന്നു.

Story first published: Monday, January 15, 2018, 11:25 [IST]
Other articles published on Jan 15, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+