വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 world cup: ഇവന്‍ പുലി തന്നെ, രണ്ടു കൈകൊണ്ടും പന്തെറിഞ്ഞ് ഓസീസിന്റെ ഇന്ത്യന്‍ താരം!

നിവേതന്‍ രാധാകൃഷ്ണനാണ് വിസമയിപ്പിച്ചത്

വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ച അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യദിനത്തിലെ പ്രധാന ആകര്‍ഷണം ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ നിവേതന്‍ രാധാകൃഷ്ണനായിരുന്നു. ഇതിനൊരു കാരണം കൂടിയുണ്ട്. രണ്ടു കൈകൊണ്ടും ബൗള്‍ ചെയ്തായിരുന്നു താരം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ ഇടതു കൈകൊണ്ട് പന്തെറിഞ്ഞ നിവേതന്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ വലതു കൈ കൊണ്ടും ബൗള്‍ ചെയ്യുകയായിരുന്നു. മാത്രമല്ല ഇടയ്ക്കു വലംകൈ ബാറ്റര്‍മാര്‍ക്കെതിരേ വലതു കൈ കൊണ്ട് തന്നെ താരം പന്തെറിയുകയും ചെയ്തു.

1

ആതിഥേയര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിലായിരുന്നു നിവേതന്റെ മാജിക്കല്‍ സ്‌പെല്‍. 10 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് താരം മൂന്നു വിക്കറ്റുകളും വീഴ്ത്തി. റിവാള്‍ഡോ ക്ലാര്‍ക്ക് (37), ആന്‍ഡേഴ്‌സന്‍ മഹാസെ (6), ജൊഹാന്‍ ലെയ്ന്‍ (12) എന്നിവരെയാണ് നിവേതന്‍ പുറത്താക്കിയത്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കായിരുന്നു. 58 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 31 റണ്‍സാണ് നിവേതന്‍ സ്‌കോര്‍ ചെയ്തത്.

2

ആറാമത്തെ വയസ്സ് മുതല്‍ താന്‍ രണ്ടു കൈകള്‍ കൊണ്ടും പന്തെറിഞ്ഞിരുന്നതായി 19കാരനായ നിവേതന്‍ വെളിപ്പെടുത്തി. ഞാന്‍ സ്വാഭാവികമായി വലംകൈ ബൗളറാണ്. ഇന്ത്യയില്‍ വച്ച് ഒരിക്കല്‍ പരിശീലനത്തിനിടെ ഞാന്‍ ദാഹമകറ്റാന്‍ ബ്രേക്കെടുത്തപ്പോഴായിരുന്നു നീ ഇടതു കൈകൊണ്ടും എന്തുകൊണ്ടാണ് ബൗള്‍ ചെയ്യാത്തതെന്നു അച്ഛന്‍ ചോദിച്ചത്. 2008ല്‍ എനിക്ക് ആറ് വയസ്സുള്ളപ്പോഴായിരുന്നു ഇത്. രണ്ടു കൈ കൊണ്ട് ആരും ബൗള്‍ ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടില്ല. രണ്ടു കൈകൊണ്ടും ആരും ബൗള്‍ ചെയ്യുന്നത് ഞാന്‍ ടിവിയിലോ, ചെന്നൈയിലെ ലീഗ് ക്രിക്കറ്റിലോ കണ്ടിട്ടില്ല, അതുവരെ ആരും കേട്ടിട്ടുമില്ല. അച്ഛന്‍ അങ്ങനെ ചോദിച്ചപ്പോള്‍ എന്തുകൊണ്ട് ആയിക്കൂടായെന്നു ഞാനും പറഞ്ഞു. സ്വന്തം ഗെയിമില്‍ പരാജയപ്പെടുമെന്ന് എനിക്ക് ഭയമുണ്ടായിട്ടില്ല. ആളുകള്‍ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നു ഞാന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, പരാജയത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെങ്കില്‍ എനിക്കു നേടാന്‍ കഴിയുന്നതിന് എന്തു പരിധിയാണുള്ളതെന്നും നിവേതന്‍ മനസ്സ് തുറന്നു.

3

ഐപിഎല്ലില്‍ ഇനിയും കളിക്കാന്‍ താരത്തിനു അവസരം ലഭിച്ചിട്ടില്ല. എങ്കിലും കഴിഞ്ഞ വര്‍ഷം നെറ്റ് ബൗളറായി നിവേതന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്നു. പുതിയ സീസണിലേക്കുള്ള മെഗാ ലേലം നടക്കാരിക്കെ അണ്ടര്‍ 19 ലോകകപ്പില്‍ തുടര്‍ന്നും മികച്ച പ്രകടനം നടത്തിയാല്‍ ഓസീസ് താരത്തിനു ഫ്രാഞ്ചൈസികളില്‍ നിന്നും ഓഫര്‍ വന്നേക്കും. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് നിവേതന്‍ ജനിച്ചത്. 10 വയസ്സുള്ളപ്പോള്‍ ഓസ്‌ട്രേലിയയിലേക്കു ചേക്കേറുകയായിരുന്നു.

അംപയറോടു പറയാതെ തന്നെ ഇഷ്ടമുള്ള കൈ കൊണ്ട് ബൗള്‍ ചെയ്യാന്‍ എനിക്കു കഴിയണമെന്നാണ് കരുതുന്നത്. ഒരു ബാറ്റര്‍ സ്വിറ്റ് ഹിറ്റ് ഷോട്ടുകളും റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളുമെല്ലാം കളിക്കുന്നു.
അംപയറെ അറിയിച്ചില്ലെങ്കില്‍ ഞാന്‍ ഏതു കൈകൊണ്ടാണ് ബൗള്‍ ചെയ്യാന്‍ പോവുന്നതെന്നു ബാറ്റര്‍ അറിയില്ല. മാത്രമല്ല ബാറ്റര്‍ എവിടേക്കാണ് അടിക്കാന്‍ പോവുന്നതെന്നു എനിക്കുമറിയില്ല. ഇതു ന്യായമാണെന്നും ഐസിസിക്കു നല്‍കിയ അഭിമുഖത്തില്‍ നിവേതന്‍ പറഞ്ഞു.

 ഓസ്‌ട്രേലിയക്കു ലങ്കയ്ക്കും ജയം

ഓസ്‌ട്രേലിയക്കു ലങ്കയ്ക്കും ജയം

അണ്ടര്‍ 19 ലോകകപ്പിന്റെ ആദ്യദിനം നടന്ന മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയും വിജയം കൊയ്തു. ഗ്രൂപ്പ് ഡിയില്‍ വിന്‍ഡീസിനെ ആറു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്. ഇതേ ഗ്രൂപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെ ലങ്ക 40 റണ്‍സിനും തോല്‍പ്പിക്കുകയായിരുന്നു.
ഓസീസിനെതിരേ ടോസിനു ശേഷം ബാറ്റ് ചെയ്ത വിന്‍ഡീസ് 40.1 ഓവറില്‍ 169 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ അക്കീം അഗസ്റ്റെയുടെ (57) ഇന്നിങ്‌സാണ് വിന്‍ഡീസിനെ രക്ഷിച്ചത്. റിവാള്‍ഡോ ക്ലാര്‍ക്ക് 37ഉം മക്കെന്നി ക്ലാര്‍ക്ക് 29 റണ്‍സും നേടി. മറുപടി ബാറ്റിങില്‍ ഓസീസ് 44.5 ഓവറില്‍ നാലു വിക്കറ്റിനു ലക്ഷ്യം കാണുകയായിരുന്നു. 86 റണ്‍സോടെ പുറത്താവാതെ നിന്ന ഓപ്പണര്‍ ടീഗ് വില്ലിയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. നിവേതന്‍ 31ഉം നായകന്‍ കൂപ്പര്‍ കൊണോലി 23 റണ്‍സുമെടുത്തു.

Story first published: Saturday, January 15, 2022, 17:30 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X