വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 World Cup: സൗത്താഫ്രിക്കയ്ക്ക് ടോസ്, ഇന്ത്യയെ ബാറ്റിങിന് അയച്ചു

അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങിയത്

1

ഗയാന: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു ബാറ്റിങ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയോടു സൗത്താഫ്രിക്ക ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ചാം കിരീടം തേടിയാണ് ഇന്ത്യ ഇത്തവണയിറങ്ങിയത്. നിലവില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണറപ്പുകള്‍ കൂടിയായിരുന്നു. 2008ല്‍ മലേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അന്നു വിരാട് കോലി നയിച്ച ഇന്ത്യ ജേതാക്കളാവുകയായിരുന്നു.

മികച്ച തയ്യാറെടുപ്പ് നടത്തിയാണ് ഇന്ത്യ ഇത്തവണത്തെ ടൂര്‍ണമെന്റിന് എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിരുന്നു. കലാശക്കളിയില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയെ ഒമ്പതു വിക്കറ്റിനു തകര്‍ത്തായിരുന്നു ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. കൂടാതെ ലോകകപ്പിനു മുന്നോടിയായി കളിച്ച രണ്ടു സന്നാഹ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയവും ഇന്ത്യ നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരെയാണ് യഷും സംഘവും കെട്ടുകെട്ടിച്ചത്. ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായിരുന്ന റിഷികേഷ് കനിത്കറാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

അവസാനമായി ഇന്ത്യയുടെ ലോകകപ്പ് നേട്ടം 2018ലെ ടൂര്‍ണമെന്റിലായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലാണ് പൃഥ്വി ഷാ നയിച്ച ഇന്ത്യ അന്നു കപ്പുയര്‍ത്തിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. 2000ല്‍ മുഹമ്മദ് കൈഫിനു കീഴിലായിരുന്നു ഇന്ത്യയുടെ കന്നി അണ്ടര്‍ 19 ലോകകപ്പ് വിജയം. 2008ല്‍ കോലിക്കും 2012ല്‍ ഉന്‍മുക്ത് ചാന്ദിനും കീഴില്‍ ഇന്ത്യ ജേതാക്കളായി.

2

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മികച്ച യുവതാരങ്ങളുള്‍പ്പെട്ട ടീമുമായാണ് ഇന്ത്യയെത്തിയിരിക്കുന്നത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടക്കാരനായി മാറിയ ഓപ്പണര്‍ ഹര്‍നൂര്‍ സിങ് ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊരാളാണ്. ഷെയ്ഖ് റഷീദ്, നായകന്‍ യഷ് ധൂല്‍, അംക്രിഷ് രഘുവംശി, വിക്ക് ഓസ്ത്വാല്‍, രാജ് വര്‍ധന്‍ ഹംഗര്‍ഹേക്കര്‍, രാജ് ബവ, കൗശല്‍ താംബെ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയ താരങ്ങള്‍.

Story first published: Saturday, January 15, 2022, 18:54 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X