Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19: തുടങ്ങിയത് രാജ്യത്തിന്... പക്ഷെ സമയം തെളിഞ്ഞത് നാടുവിട്ടപ്പോള്‍!! ഇവരെ നിങ്ങള്‍ക്കറിയാം

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ മറ്റൊരു എഡിഷന്‍ കൂടി ന്യൂസിലന്‍ഡില്‍ ആരംഭിക്കാന്‍ പോവുകയാണ്. നിരവവധി സൂപ്പര്‍ താരങ്ങളാണ് യുവ ലോകകപ്പിലൂടെ ലോക ക്രിക്കറ്റിലേക്ക് ചുവടുവച്ചത്. യുവരാജ് സിങ്, വിരാട് കോലി, രവീന്ദ്ര ജഡേജ, സ്റ്റീവ് സ്മിത്ത് ഇങ്ങനെ പോവുന്നു ആ നിര.

കോലിയും സ്മിത്തുമെല്ലാം തന്നെ ലോകകപ്പില്‍ തങ്ങളുടെ രാജ്യത്തിനു വേണ്ടി തന്നെ കളിച്ചാണ് പിന്നീട് സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്നത്. എന്നാല്‍ ഇങ്ങനെയല്ലാത്തവരുമുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു രാജ്യത്തിനു വേണ്ടിയും പിന്നീട് സീനിയര്‍ തലത്തില്‍ മറ്റൊരു രാജ്യത്തിനു വേണ്ടിയും മിന്നുന്ന പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

2004ലെ അണ്ടണ്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡ് ടീമിന്റെ താരമായിരുന്നു ഇയാന്‍ മോര്‍ഗന്‍. 16കാരനായിരുന്ന മോര്‍ഗന്‍ അന്നു ടൂര്‍ണമെന്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 99 റണ്‍സോടെ കസറിയിരുന്നു. പിന്നീട് ഇംഗ്ലീഷ് ക്ലബ്ബായ മിഡില്‍സെക്‌സുമായി താരം കരാര്‍ ഒപ്പിട്ടു.
2009ലാണ് ഇംഗ്ലീഷ് ടീമിലെ മോര്‍ഗന് വിളി വരുന്നത്. പിന്നീട് ഇംഗ്ലീഷ് ടീമിലേക്കു സ്ഥിര സാന്നിധ്യമായി ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാറുകയും ചെയ്തു.
നിലവില്‍ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് 31കാരനായ മോര്‍ഗന്‍

 ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

1998ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താന്റെ താരമായിരുന്നു നിലവില്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്നറായ ഇമ്രാന്‍ താഹിര്‍. ഈ ടൂര്‍ണമെന്റിനിടെയാണ് ദക്ഷിണാഫ്രിക്കയില്‍ താമസിക്കുന്ന സുമ്മയ്യയയെ താരം തന്റെ ജീവിത സഖിയാക്കിയത്. പിന്നീട് താഹിര്‍ നാട്ടിലേക്ക് തിരിച്ചുപോവാതെ ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ താഹിര്‍ പിന്നീട് അപകടകാരിയായ ബൗളര്‍മാരിലൊരാളായി മാറുകയും ചെയ്തു. ഏകദിനത്തിലും ടി20യിലുമെല്ലാം ഐസിസി റാങ്കിങില്‍ ഒന്നാംസ്ഥാനത്തെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

ഗ്രാന്റ് ഏലിയറ്റ്

ഗ്രാന്റ് ഏലിയറ്റ്

2015ലെ ഐസിസി ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തുറുപ്പുചീട്ടായിരുന്നു വെടിക്കെട്ട് താരം ഗ്രാന്റ് ഏലിയറ്റ്. ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് അദ്ദേഹം.
സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കിവീസിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച് ഏലിയറ്റ് ഹീറോയായിരുന്നു. എന്നാല്‍ 1998ലെ അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്‌വെയുടെ താരമായിരുന്നു ഏലിയറ്റ്.

ജൊനാതന്‍ ട്രോട്ട്

ജൊനാതന്‍ ട്രോട്ട്

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജൊനാതന്‍ ട്രോട്ടിന്റെ തുടക്കം ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയായിരുന്നു. 200ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയാണ് ട്രോട്ട് ജഴ്‌സിയണിഞ്ഞത്.
പിന്നീടാണ് ട്രോട്ട് ഇംഗ്ലീഷ് ടീമിലേക്ക് ചേക്കേറുന്നത്. ടെസ്റ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയോടെ വരവറിയിച്ച അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
റൂട്ട് വിരമിച്ച ശേഷം പകരം ഇംഗ്ലീഷ് ടെസ്റ്റ് ടീമിലെത്തിയ ഗാരി ബല്ലാന്‍സും ഇംഗ്ലണ്ടുകാരനല്ല. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ സിംബാബ്‌വെയുടെ താരമായിരുന്നു അദ്ദേഹം.

ക്രെയ്ഗ് കീസ്‌വെറ്റര്‍

ക്രെയ്ഗ് കീസ്‌വെറ്റര്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീമിലെ മിന്നും താരമായിരുന്നു മുന്‍ വിക്കറ്റ് കീപ്പര്‍ ക്രെയ്ഗ് കീസ്‌വെറ്റര്‍. എന്നാല്‍ കീസ്‌വെറ്ററും ഇംഗ്ലണ്ട് വംശജനല്ല. 2006ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയാണ് താരം കളിച്ചത്. ലോകകപ്പിനു ശേഷം ജന്‍മനാട് വിട്ട് കീസ്‌വെറ്റര്‍ ഇംഗ്ലീഷ് ടീമിന്റെ ഭാഗമാവുകയായിരുന്നു.

കളിക്കിടെ കണ്ണിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് 2013ല്‍ താരം തികച്ചും അപ്രതീക്ഷിതമായി ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story first published: Friday, January 12, 2018, 17:11 [IST]
Other articles published on Jan 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+