Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്താനോട് അടി തെറ്റി ഇന്ത്യ, ദുരന്തമായി ടോപ് ഓഡര്‍

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് പാകിസ്താനോട് ഞെട്ടിക്കുന്ന തോല്‍വി. രണ്ട് വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 10 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ അവസാന പന്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തിരിച്ചടിയായത്. സീഷാന്‍ സമീറിന്റെ അഞ്ച് വിക്കറ്റ് പ്രകടനം ഇന്ത്യയെ തകര്‍ക്കുകയായിരുന്നു.

ടോസ് നേടിയ പാകിസ്താന്‍ ബൗളിങ് കരുത്തില്‍ വിശ്വസിച്ച് ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പാകിസ്താന്‍ നായകന്‍ ഖാസിം അക്രത്തിന്റെ തീരുമാനം പിഴച്ചില്ല. 14 റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീണു. ആരാധ്യ യാദവിന്റെയും (50), ഹനൂര്‍ സിങ്ങിന്റെയും (46) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ അന്‍കൃഷ് രഘുവന്‍ഷി (0) പുറത്തായി. ഷെയ്ക്ക് റഷീദ് (6), നായകന്‍ യാഷ് ദുല്‍ (0), നിഷാന്ത് സിന്‍ന്ധു (8) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ വലിയ തകര്‍ച്ചയെയാണ് മുന്നില്‍ക്കണ്ടത്. ഒരുവശത്ത് പിടിച്ചുനിന്ന ഓപ്പണര്‍ ഹര്‍നൂര്‍ സിങ് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. 59 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെയാണ് സിന്‍ന്ധുവിന്റെ പ്രകടനം.

ind-pak

മധ്യനിരയില്‍ ആരാദ്യ യാദവ് 83 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ച്വറി നേടിയത്. കൗശല്‍ താംബെ 38 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 32 റണ്‍സാണ് നേടിയത്. വാലറ്റത്ത് രാജവര്‍ധന്‍ 20 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് നേടി. സീഷാന്‍ സമീര്‍ 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് നേടിയത്. അവെയ്‌സ് അലി രണ്ടും ഖാസിം അക്രം,മാസ് സദാഖ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ പാകിസ്താനെയും തുടക്കത്തിലേ ഞെട്ടിക്കാന്‍ ഇന്ത്യക്കായി. നേരിട്ട രണ്ടാം പന്തില്‍ പാക് ഓപ്പണര്‍ അബ്ദുല്‍ വാഹിദ് കൂടാരം കയറി. മാസ് സദാഖ് 29 റണ്‍സെടുത്ത് മടങ്ങി. ഹസീബുല്ല (3), ഖാസിം അക്രം (22), ഇര്‍ഫാന്‍ ഖാന്‍ (32), റിസ്വാന്‍ മഹ്മൂദ് (29) എന്നിവരെല്ലാമാണ് ടോപ് ഓഡറിലെ മറ്റ് സ്‌കോറര്‍മാര്‍. എന്നാല്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് മുഹമ്മജ് ഷഹ്‌സാദിന്റെ (81) പ്രകടനമാണ്.

105 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളിലേക്കെത്തിയപ്പോള്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അഹ്മദ് ഖാന്റെ (29*) പ്രകടനം ഇന്ത്യയെ തകര്‍ത്തു. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് അഹ്മദ് ഖാന്‍ നേടിയത്. ഇന്ത്യക്കായി രാജ് ബാവ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജ്‌വര്‍ധന്‍, രവി കുമാര്‍,നിഷാന്ത് സിന്‍ന്ധു എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന ജയമാണിത്. അവസാന നിമിഷംവരെ പൊരുതി നോക്കിയെങ്കിലും ഭാഗ്യം ഇന്ത്യയെ തുണച്ചില്ലെന്നതാണ് വസ്തുത. ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ട് ജയങ്ങളോടെ പാകിസ്താന്‍ തലപ്പത്തെത്തി. ഒരു ജയവും തോല്‍വിയും വഴങ്ങിയ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനും രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റുമായി ബംഗ്ലാദേശാണ് തലപ്പത്ത്.

Story first published: Sunday, December 26, 2021, 10:08 [IST]
Other articles published on Dec 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+