ദേശീയടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യം, ഇനി കളി ടെന്‍10ലെന്ന് ഡ്വെയ്ന്‍ ബ്രാവോ
കിങ്‌സ്ടൗണ്‍: ദേശീയ ടീമിലേക്ക് തിരിച്ചുവരുന്ന കാര്യം സംശയമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പാകിസ്താനെതിരേയുള്ള ട്വന്റി20 പരമ്പരയിലാണ് ബ്രാവോ അവസാനമായി രാജ്യത്തിനുവേണ്ടി കളിച്ചത്.

മികച്ച പ്രകടനം നടത്തികൊണ്ടിരുന്ന സമയത്താണ് ടീമില്‍ നിന്നു പുറത്തായത്. ഇനി 34ാം വയസ്സില്‍ തിരിച്ചു വിളിയ്ക്കാനുള്ള സാധ്യതയൊന്നും ഇല്ല. ചെറിയ ടൂര്‍ണമെന്റിലാണ് ഇനി എന്റെ ഭാവി. കൂടുതല്‍ ട്വന്റി, ടെന്‍ മത്സരങ്ങളില്‍ കളിക്കണമെന്നാണ് ആഗ്രഹം-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
34കാരനായ ട്രിനിഡാഡ് ഓള്‍റൗണ്ടര്‍ ഇപ്പോള്‍ വീരേന്ദര്‍ സെവാഗ് നയിക്കുന്ന മറാത്ത അറേബ്യന്‍ ടെന്‍10 ടീമിന്റെ ഭാഗമാണ്. 40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും 66 ട്വന്റി മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷമായി അന്തരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. അവസാനമായി രാജ്യത്തിനുവേണ്ടി ഏകദിന മത്സരത്തില്‍ കളിച്ചത് 2014ലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications