Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒച്ചയനക്കമില്ലാതെ താരലേലം രണ്ടാം ദിവസം

ബാംഗ്ലൂര്‍: ഐ പി എല്‍ ഏഴാം സീസണിലേക്കുള്ള താരലേലത്തില്‍ ഓള്‍റൗണ്ടര്‍മാരായ കരണ്‍ ശര്‍മയ്ക്കും റിഷി ധവാനും പൊന്നും വില. കരണ്‍ ശര്‍മയെ 3.75 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദാബാദാണ് സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 3 കോടി രൂപ മുടക്കി റിഷി ധവാനെ കൂടാരത്തിലെത്തിച്ചു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ധവാന് തുണയായത്. ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു റിഷി ധവാന്‍. മാത്രമല്ല, രഞ്ജി ട്രോഫിയിലും മിന്നുന്ന പ്രകടനമാണ് ധവാന്‍ നടത്തിയത്. രഞ്ജി ട്രോഫിയില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ ധവാന്‍ ബേസ് പ്രൈസായ 20 ലക്ഷത്തില്‍ നിന്നാണ് 3 കോടി വരെയെത്തിയത്.

ipl

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച കേദാര്‍ ജാദവിനെ രണ്ട് കോടി രൂപയ്ക്ക് ദില്ലി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. 30 ലക്ഷം രൂപയായിരുന്നു ജാദവിന്റെ അടിസ്ഥാന വില. കഴിഞ്ഞ ദിവസം ആരും വാങ്ങാതിരുന്ന ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലറെയും രണ്ട് കോടി രൂപയ്ക്ക് ദില്ലി ടീം വാങ്ങി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് താരതമ്യേന ചെറുതാരങ്ങളെ ലേലത്തിന് വെച്ച ഇന്ന് ടീമുടകളില്‍ ആവേശവും കുറവായിരുന്നു.

കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഇത്തവണ എല്ലാ ടീമുകളും സന്തുലിതമായി തോന്നിപ്പിക്കുന്നുണ്ട്. ബൗളിംഗ് കരുത്തിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകള്‍ പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ ചെന്നൈ, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വ്യാഴാഴ്ച ശ്രദ്ധേയമായ വാങ്ങലുകളൊന്നും നടത്തിയില്ല.

Story first published: Thursday, February 13, 2014, 15:40 [IST]
Other articles published on Feb 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+