Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ ആറ് ടോപ് ബാറ്റ്‌സ്മാന്‍മാരും അവരുടെ തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോഡും

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, രോഹിത് ശര്‍മ, ബാബര്‍ അസാം, ജോ റൂട്ട്,സ് റ്റീവ് സ്മിത്ത് ഇങ്ങനെ വലിയൊരു നിരയുടെ പേര് തന്നെ പറയാന്‍ സാധിക്കും. ഇവരിലാരാണ് ഏറ്റവും കേമനെന്ന് പറയുക അസാധ്യമാണ്. കാരണം ഓരോ താരങ്ങള്‍ക്കും അവരുടേതായ കരുത്തുണ്ട്. ഇവരെല്ലാം തന്നെ ഏത് മൈതാനത്തും മത്സര ഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരുമാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച ആറ് ബാറ്റ്‌സ്മാന്‍മാരും അവരുടെ തകര്‍ക്കാന്‍ സാധ്യതയില്ലാത്ത ഓരോ റെക്കോഡുകളും ഏതൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഹിറ്റ്മാനെന്ന ഓമനപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് രോഹിത് ശര്‍മ. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി റെക്കോഡ് പ്രകടനം കുറിച്ച രോഹിത് ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ (264) ഉടമയാണ്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. രോഹിതിന്റെ 264 സ്‌കോറെന്ന വ്യക്തിഗത സ്‌കോറിനെ മറികടക്കാനും മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറി നേട്ടത്തെ മറികടക്കാനും പെട്ടെന്ന് ആര്‍ക്കും സാധിക്കുമെന്ന് കരുതുന്നില്ല.

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന കൂടുതല്‍ ആളുകളും പറയുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരംകൂടിയാണ് അദ്ദേഹം. നിരവധി റെക്കോഡുകള്‍ ഇതിനോടകം കോലി നേടിയിട്ടുണ്ട്. എന്നാല്‍ തകര്‍ക്കാന്‍ സാധ്യതയില്ലാത്ത പ്രധാന റെക്കോഡുകളിലൊന്ന് തുടര്‍ച്ചയായി നാല് ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടിയതാണ്. 2016-17 സീസണിലാണ് കോലിയുടെ ഈ നേട്ടം.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട് ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ്. ഇൗ വര്‍ഷം നടന്ന ശ്രീലങ്ക,ഇന്ത്യ പര്യടനങ്ങളിള്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. 2017ല്‍ അലെസ്റ്റര്‍ കുക്ക് വിരമിച്ചപ്പോള്‍ പകരം ടെസ്റ്റ് നായകസ്ഥാനത്ത് റൂട്ട് എത്തുകയായിരുന്നു. ശ്രീലങ്കയില്‍ നടന്ന പര്യടനത്തില്‍ 228,186 എന്നിങ്ങനെ സ്‌കോര്‍ നേടിയ റൂട്ട് ഇന്ത്യക്കെതിരേ ചെന്നൈയില്‍ 218 റണ്‍സും നേടി. ഇതോടെ തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ 150ന് മുകളില്‍ സ്‌കോര്‍ നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരിലാക്കിയത്. ഇത് തിരുത്താന്‍ പ്രയാസമാണ്.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയ്ന്‍ വില്യംസണ്‍ നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരമാണ്. കളത്തിലെ ശാന്തനായ നായകനെന്ന നിലയില്‍ വലിയ ആരാധക പിന്തുണയും വില്യംസണുണ്ട്. 2016ല്‍ ടെസ്റ്റ് അംഗീകാരമുള്ള ഒമ്പത് ടീമുകള്‍ക്കെതിരെയും സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വില്യംസണ്‍ സ്വന്തമാക്കിയിരുന്നു. ഇതിനെ മറ്റൊരു താരം മറികടക്കാനുള്ള സാധ്യത വളരെ കുറവാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കെതിരേ കിവീസിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

കോപ്പീബുക്ക് സ്റ്റൈലിനെ പൊളിച്ചെഴുതി തന്റേതായ കളിശൈലി തീര്‍ച്ച താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. എവേ മത്സരങ്ങളില്‍ ഓസീസിന്റെ നട്ടെല്ലാണ് താരം. ടെസ്റ്റില്‍ വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്മിത്തിന്റെ പേരിലാണ്. കൂടാതെ 60ന് മുകളില്‍ ശരാശരിയില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരവും സ്മിത്താണ്. ഈ രണ്ട് റെക്കോഡും മറികടക്കുക എളുപ്പമല്ല.

ബാബര്‍ അസാം

ബാബര്‍ അസാം

വിരാട് കോലിയേക്കാള്‍ കേമനെന്ന് പാകിസ്താന്‍ താരങ്ങള്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍ അസാം. പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായ ബാബര്‍ സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. ഏകദിനത്തില്‍ ആദ്യ 25 ഇന്നിങ്‌സില്‍ നിന്ന് 1306 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത് റെക്കോഡാണ്. കൂടാതെ ഒരു മൂന്ന് മത്സര പരമ്പരയില്‍ ഉയര്‍ന്ന സ്‌കോര്‍ (360) എന്ന റെക്കോഡും ബാബറിന്റെ പേരിലാണ്. ഇത് തകര്‍ക്കുക എളുപ്പമല്ല.

Story first published: Wednesday, May 26, 2021, 11:19 [IST]
Other articles published on May 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+