Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ് ഗെയ്ല്‍ കൊടുങ്കാറ്റിലും ഉലയാതെ പഞ്ചാബ്

ഒന്നാമത്തെ ഓവറില്‍ ഗെല്ന്‍ മാക്‌സ് വെല്ലിനെ 20 റണ്‍സിന് തൂക്കി ക്രിസ് ഗെയ്ല്‍ ഐ പി എല്‍ ഏഴാം സീസണിലെ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ കളി ബാംഗ്ലൂരിന്റെ കയ്യിലാണെന്ന് തോന്നി. എന്നാല്‍ വെറും ഏഴ് പന്തുകള്‍ കൊണ്ട് ഗെയ്‌ലിന്റെ താണ്ഡവം അവസാനിച്ചതോടെ ബാംഗ്ലൂരിന്റെ കഥയും കഴിഞ്ഞു.

ഇല്ലാത്ത എല്‍ ബി വിളിച്ച് വിരാട് കോലിയെ ബില്ലി ബൗഡന്‍ മടക്കിയതിന് പിന്നാലെ ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിര തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ചുരുണ്ടുകൂടുന്ന കാഴ്ചയാണ് കണ്ടത്. യുവരാജ് സിംഗിന്റെ 35 റണ്‍സിന്റെ സഹായത്തോടെ 125 റണ്‍സ് വരെയെത്താനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

കരുത്തുറ്റ പഞ്ചാബ് ബാറ്റിംഗ് നിരയ്ക്ക് ഉപ്പുനോക്കാന്‍ പോലുമുണ്ടായിരുന്നില്ല ഈ സ്‌കോര്‍. 7 പന്തും അഞ്ച് വിക്കറ്റും ശേഷിക്കേ അവര്‍ ലക്ഷ്യം കണ്ടു.

ഈ കളിയും കഴിഞ്ഞു

ഈ കളിയും കഴിഞ്ഞു

പഞ്ചാബിനെ ജയിപ്പിച്ച ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിക്ക് കൈ കൊടുക്കുന്ന യുവരാജ് സിംഗ്. 35 റണ്‍സെടുത്ത യുവിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

സേവാഗ് വീണു

സേവാഗ് വീണു

32 റണ്‍സെടുത്ത സേവാഗിന്റെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ബാംഗ്ലൂര്‍ കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.

ഈ ആവേശം എത്ര നേരം

ഈ ആവേശം എത്ര നേരം

ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഡിന്‍ഡയുടെ ആഹ്ലാദം. കളിയില്‍ ഡിന്‍ഡയുടെ ബാംഗ്ലൂര്‍ തോറ്റു.

ബാക്ക് റ്റു ഫോം?

ബാക്ക് റ്റു ഫോം?

പഞ്ചാബിനെതിരെ 35 റണ്‍സെടുത്ത് ടോപ് സ്‌കോററായ യുവരാജ് സിംഗ്. എന്നാല്‍ ടീമിനെ ജയിപ്പിക്കാന്‍ യുവിക്കും കഴിഞ്ഞില്ല.

ഇതെന്തൊര് ഔട്ട് വിളിയാണ്..

ഇതെന്തൊര് ഔട്ട് വിളിയാണ്..

ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തിലാണ് ബില്ലി ബൗഡന്‍ കോലിയെ ഔട്ട് വിളിച്ചത്. കോലിയുടെ വിക്കറ്റ് ആഘോഷിക്കുന്ന സന്ദീപ് ശര്‍മ

ഗെയ്ല്‍ കൊടുങ്കാറ്റ്

ഗെയ്ല്‍ കൊടുങ്കാറ്റ്

ഏഴ് പന്തില്‍ 20 റണ്‍സോടെയാണ് ഗെയ്ല്‍ ഐ പി എല്ലില്‍ വരവറിയിച്ചത്. ഗെയ്‌ലിനെതിരെ മാക്‌സ് വെല്ലിന്റെ വിഫലമായ അപ്പീല്‍

ഓള്‍റൗണ്ടര്‍

ഓള്‍റൗണ്ടര്‍

ബാംഗ്ലൂരിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും പുറത്താകാതെ 22 റണ്‍സെടുത്ത് കളി ജയിപ്പിക്കുകയും ചെയ്ത റിഷി ധവാന്‍.

Story first published: Tuesday, April 29, 2014, 10:39 [IST]
Other articles published on Apr 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+