കോലിയുടെ അഭിപ്രായം ചോദിച്ചില്ല, തീരുമാനം ഞങ്ങളുടേത്: കപില്‍ ദേവ്
മുംബൈ: രവി ശാസ്ത്രി തന്നെ പരിശീലകനായി തുടരും, ബിസിസിഐ ഉപദേശക സമിതി ഇന്നു പ്രഖ്യാപിച്ചു. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ പുതിയ കരാര്‍. ഇതേസമയം, പുതിയ പരിശീലകന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി സമിതി അംഗങ്ങളാരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കപില്‍ ദേവ് വ്യക്തമാക്കി. ബിസിസിഐ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് കപില്‍ ദേവടങ്ങുന്ന ഉപദേശക സമിതി ഇക്കാര്യം അറിയിച്ചത്.

ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ആറുപേരുമായും ഇന്ന് സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും നൂറിലാണ് സമിതി അംഗങ്ങള്‍ മാര്‍ക്കിട്ടത്. ഏറ്റവുമൊടുവില്‍ മാര്‍ക്കുകള്‍ വെച്ചുനോക്കിയപ്പോള്‍ രവി ശാസ്ത്രിയായിരുന്നു മുന്നില്‍. മൈക്ക് ഹെസനും ടോം മൂഡിയും ശാസ്ത്രിക്ക് പിന്നില്‍ ശക്തമായ മത്സരം കാഴ്ച്ചവെച്ചെന്ന് കപില്‍ ദേവ് അറിയിച്ചു.

സമിതിയിലെ അംഗങ്ങള്‍ വ്യക്തിഗതമായാണ് ഓരോരുത്തര്‍ക്കും മാര്‍ക്കു നല്‍കിയത്. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകരെ തിരഞ്ഞെടുക്കാനുള്ള ചുമതല ദേശീയ സെലക്ഷന്‍ കമ്മിറ്റിയില്‍ നിക്ഷിപ്തമാണെങ്കിലും ഈ നടപടിയിലും പങ്കുചേരാന്‍ ഉപദേശക സമിതിക്ക് താത്പര്യമുണ്ട്. വിഷയത്തില്‍ അനുവാദം ആവശ്യപ്പെട്ട് ബിസിസിഐയ്ക്ക് കത്ത് നല്‍കിയിട്ടുള്ളതായി കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications