വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഉമ്രാന്‍ വലിയ സംഭവമല്ല! അക്തറിന്റെ റെക്കോര്‍ഡും തകര്‍ക്കില്ല, തുറന്നടിച്ച് മുന്‍ താരം

സൊഹൈല്‍ ഖാനാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്

umran

150 പ്ലസ് വേഗതയില്‍ നിരന്തരം ബൗള്‍ ചെയ്ത് ഇന്ത്യന്‍ പേസ് ബൗളിങിലെ സെന്‍സേഷനായി മാറിയിരിക്കുന്ന ഉമ്രാന്‍ മാലിക്കിനെ താഴ്ത്തിക്കെട്ടി മുന്‍ പാക് താരം. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ ഖാനണ് ഉമ്രാന്‍ അത്ര വലിയ സംഭവമല്ലെന്നും പാക് ആഭ്യന്തര ക്രിക്കറ്റില്‍ ഇതുപോലെയുള്ളവര്‍ ഒരുപാട് പേരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷ നല്‍കുന്ന താരമാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കണ്ടെത്തലായ അദ്ദേഹം വളരെ പെട്ടെന്നാണ് താരപദവിയിലേക്കുയര്‍ന്നത്. എസ്ആര്‍എച്ചിനൊപ്പമുള്ള മികച്ച പ്രകടനം ഉമ്രാന് ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു.

Also Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടുംAlso Read:ക്യാപ്റ്റന്‍ ഹാര്‍ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്‍ന്നാല്‍ ഇന്ത്യക്കു പണി കിട്ടും

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും പിന്നീട് ഓരോ കളി കഴിയുന്തോറും ഉമ്രാന്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. ഇന്ത്യക്കായി എട്ടു വീതം ടി20യും ഏകദിനവുമടക്കം 16 മല്‍സരങ്ങളില്‍ പേസര്‍ ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നുള്ള സമ്പാദ്യം 24 വിക്കറ്റുകളാണ്. 30ല്‍ താഴെ ശരാശരിയിലാണിത്. ഇക്കോണമി റേറ്റ് കൂടുതലാണെങ്കിലും വിക്കറ്റുകളെടുക്കാനുള്ള കഴിവ് ഉമ്രാന് മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു.

ഉമ്രാന്‍ നല്ല ബൗളര്‍

ഉമ്രാന്‍ നല്ല ബൗളര്‍

ഉമ്രാന്‍ മാലിക്ക് നല്ല ബൗളറായിട്ട് തന്നെയാണ് എനിക്കു തോന്നിയത്. ഒന്ന്- രണ്ടു മല്‍സരങ്ങളില്‍ അവന്റെ ബൗളിങ് ഞാന്‍ കണ്ടിരുന്നു. വളരെ വേഗതയില്‍ ഓടുന്നതിനൊപ്പം ബൗള്‍ ചെയ്യുമ്പോള്‍ മറ്റു കാര്യങ്ങളും ഉമ്രാന്‍ ശ്രദ്ധിക്കുന്നുണ്ട്.

പക്ഷെ 150-155 വേഗതയില്‍ ബൗള്‍ ചെയ്യുന്നവരെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ടേപ്-ബോള്‍ ക്രികകറ്റ് കളിക്കുന്ന 12-15 പേരെ എനിക്കു എണ്ണാന്‍ സാധിക്കും.

ഇവിടെ ലാഹോര്‍ ക്വലന്ദേഴ്‌സ് സംഘടിപ്പിക്കുന്ന ട്രയല്‍സിനു നിങ്ങള്‍ പോവുകയാണെങ്കില്‍ ഒരുപാട് പേരെ നിങ്ങക്കു കാണാന്‍ സാധിക്കുമെന്നും സൊഹൈല്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

Also Read: ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു

ഉമ്രാനെപ്പോലെ കുറേപ്പേരുണ്ട്

ഉമ്രാനെപ്പോലെ കുറേപ്പേരുണ്ട്

പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു വന്നാല്‍ ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള ഒരുപാട് ബൗളര്‍മാരെ കാണാന്‍ സാധിക്കും. ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിലൂടെ ഒരു ബൗളര്‍ കടന്നു വരികയാണെങ്കില്‍ അവന്‍ എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് താരമായിരിക്കും.

ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരെപ്പോലെയുള്ളവര്‍ ഉദാഹരണമാണ്. തങ്ങളുടെ ശക്തിയെക്കുറിച്ച് അറിയാവുന്ന ബൗളര്‍മാരാണ് ഇവര്‍. ഒരുപാട് പേരെ എനിക്ക് ഇതുപോലെ ചൂണ്ടിക്കാണിക്കാനാവുമെന്നും സൊഹൈല്‍ ഖാന്‍ നിരീക്ഷിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗമേറിയ ബോള്‍ ഉമ്രാന്‍ ഇതിനകം എറിഞ്ഞുകഴിഞ്ഞു.ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു 156 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് താരം ചരിത്രം കുറിച്ചത്.

Also Read:ഹാര്‍ദിക് പൊളിയല്ലേ? രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ന്നു! ധോണിയും പിന്നില്‍

അക്തറുടെ റെക്കോര്‍ഡ്

അക്തറുടെ റെക്കോര്‍ഡ്

പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ പേരിലുള്ള 161.3 കിമിയെന്ന ലോക റെക്കോര്‍ഡ് തിരുത്തുകയാണ് തന്റെ ലക്ഷ്യമെന്നു അടുത്തിടെ ഉമ്രാന്‍ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു മനുഷ്യസാധ്യമായ കാര്യമല്ലെന്നു തുറന്നടിച്ചിരിക്കുകയാണ് സൊഹൈല്‍ ഖാന്‍.

ഷുഐബ് അക്തറുടെ റെക്കോര്‍ഡ് തിരുത്താന്‍ ഒന്നിനേ സാധിക്കൂ, അതിനെയാണ് ബൗളിങ് മെഷീനെന്നു വിളിക്കുന്നത്. കാരണം ഒരു മനുഷ്യന് ഒരിക്കലും സാധ്യമായ കാര്യമല്ല ഇത്. ഇതിന്റെ പ്രധാന കാരണം ഷുഐബ് നടത്തിയിരുന്ന കഠിനാധ്വാനമാണ്. ആരും ഇത്രയും കഠിനാധ്വാനം നടത്തുന്നില്ല.

ഒരു ദിവസം 32 റൗണ്ടുകള്‍ ഷുഐബ് ഓടി പൂര്‍ത്തിയാക്കാറുണ്ടായിരുന്നു. ഞാന്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയത് 10 റൗണ്ടുകളായിരുന്നു. കാലില്‍ ഭാരം വച്ച് കെട്ടി പര്‍വതം കയറാനും ഓടാനുമെല്ലാം ഷുഐബിനു കഴിയുമെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു. 2017ലാണ് അദ്ദേഹം അവസാനമായി പാക് ടീമിനു വേണ്ടി കളിച്ചത്.

Story first published: Saturday, February 4, 2023, 12:14 [IST]
Other articles published on Feb 4, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X