വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദുരന്തമായി അംപയറിങ്... ഫ്രീഹിറ്റ് ബോളില്‍ ഗെയ്ല്‍ പുറത്ത്!! കലിപ്പടങ്ങാതെ വിന്‍ഡീസ് ആരാധകര്‍

21 റണ്‍സിനാണ് ഗെയ്ല്‍ പുറത്തായത്

By Manu
ഗെയ്ല്‍ പുറത്തായത് ചതിയിലൂടെയോ ??

ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ജയിക്കാമായിരുന്ന മല്‍സരം കൈവിട്ടതിന്റെ നിരാശയിലാണ് മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ്. ട്രെന്റ് ബ്രിഡ്ജില്‍ വ്യാഴാഴ്ച നടന്ന കളിയില്‍ 13 റണ്‍സിനാണ് വിന്‍ഡീസിനെ ഓസീസ് മറികടന്നത്. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വിന്‍ഡീസിന്റെ പതനത്തിനു മുഖ്യ കാരണം.

കംപ്യൂട്ടറിനെ കടത്തിവെട്ടുന്ന ക്രിക്കറ്റര്‍... അതും ഇന്ത്യക്കാരന്‍!! പറഞ്ഞത് പാക് ഇതിഹാസം അക്തര്‍ കംപ്യൂട്ടറിനെ കടത്തിവെട്ടുന്ന ക്രിക്കറ്റര്‍... അതും ഇന്ത്യക്കാരന്‍!! പറഞ്ഞത് പാക് ഇതിഹാസം അക്തര്‍

ഇതു മാത്രമല്ല അംപയറിങിലെ ഗുരുതരമായ പിഴവും വിന്‍ഡീസിനെ ചതിച്ചു. ഒറ്റയ്ക്കു മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനാണ് അംപയറിങിലെ പിഴവ് മൂലം ക്രീസ് വിടേണ്ടിവന്നത്. ഗെയ്‌ലിനെ ചതിച്ചു പുറത്താക്കിയതിന്റെ കലിപ്പിലാണ് വിന്‍ഡീസ് ആരാധകര്‍.

പുറത്താക്കിയത് സ്റ്റാര്‍ക്ക്

പുറത്താക്കിയത് സ്റ്റാര്‍ക്ക്

മിച്ചെല്‍ സ്റ്റാര്‍ക്കാണ് കളിയില്‍ ഗെയ്‌ലിനെ ഔട്ടാക്കിയത്. 17 പന്തില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത ഗെയ്‌ലിനെ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എന്നാല്‍ ഇതിനു തൊട്ടു മുമ്പത്തെ സ്റ്റാര്‍ക്കിന്റെ പന്ത് നോ ബോളായിരുന്നുവെങ്കിലും അംപയര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ അനുവദിച്ചില്ല.
അതു നോ ബോള്‍ നല്‍കിയിരുന്നെങ്കില്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് ലഭിച്ച പന്ത് യഥാര്‍ഥത്തില്‍ ഫ്രീഹിറ്റും ആവേണ്ടതായിരുന്നു. എന്നാല്‍ അംപയര്‍മാര്‍ക്കു പറ്റിയ വലിയ പിഴവിന് ഗെയ്‌ലിന് തന്റെ വിക്കറ്റ് ബലി കൊടുക്കേണ്ടി വരികയായിരുന്നു.

നേരത്തേയും പിഴവുകള്‍

നേരത്തേയും പിഴവുകള്‍

ഈ കളിയില്‍ അംപയര്‍മാരുടെ ഭാഗത്ത് പിഴവുണ്ടായത് ഇതാദ്യമല്ല. തൊട്ടു മുമ്പ് രണ്ടോവറിനിടെ രണ്ടു തവണ ഗെയ്‌ലിനെതിരേ അംപയര്‍മാര്‍ ഔട്ട് വിധിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനെതിരേ തേര്‍ഡ് അംപയറുടെ റിവ്യൂ തേടുകയായിരുന്നു.
ഇവ രണ്ടിലും വിധി ഗെയ്‌ലിന് അനുകൂലമാവുകയും ചെയ്തു. ഒരു തവണ ക്യാച്ചിലും രണ്ടാമത്തെ തവണ എല്‍ബിഡബ്ല്യുവിലുമാണ് ഗെയ്‌ലിന് ആയുസ് നീട്ടിക്കിയത്. എന്നാല്‍ മൂന്നാം തവണയും അംപയര്‍മാര്‍ നോ ബോളില്‍ കണ്ണടച്ചതോടെ ഗെയ്ല്‍ ചതിക്കപ്പെടുകയായിരുന്നു.

പ്രതിഷേധം വ്യാപകം

പ്രതിഷേധം വ്യാപകം

ലോകകപ്പ് പോലൊരു വലിയ വേദിയില്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ ഈ ഗുരുതരമായ പിഴവിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമായിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ ഇത്രയേറെ പുരോഗമിച്ചിട്ടും ഇത്രയും നിസാരമായ പിഴവുകള്‍ ലോകകപ്പ് മല്‍സരത്തില്‍ വരുത്തിയത് ഗൗരവമായി കാണേണ്ട വിഷയമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇതുപോലെയുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അംപയര്‍മാര്‍ക്കു ഐസിസി കര്‍ശന നിര്‍ദേശം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.

Story first published: Friday, June 7, 2019, 11:50 [IST]
Other articles published on Jun 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X